പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു... ബംഗളൂരുവിലായിരുന്നു അന്ത്യം

പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഡല്‍ഹിയിലെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ അദ്ദേഹം, മലയാള മനോരമയുടെയും ദ വീക്കിന്റെയും ഡല്‍ഹി റസിഡന്റ് എഡിറ്ററായിരുന്നു. ദര്‍ലഭ് സിംഗ് സ്മാരക അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാഡമി വിശിഷ്ട പുരസ്‌കാരം എന്നിവ നേടി.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഒഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗണ്‍സില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha


























