പി.വി. ഗംഗാധരന്റെ വേര്‍പാട് കോഴിക്കോടിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍

പിതൃതുല്യനായിരുന്ന വ്യക്തിയുടെ വിയോഗം മാതൃഭൂമിക്കും തന്റെ കുടുംബത്തിനും തീരാനഷ്ടം... പി.വി. ഗംഗാധരന്റെ വേര്‍പാട് കോഴിക്കോടിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍.
'എല്ലാ സമയത്തും പോസിറ്റിവായി മാത്രം കാര്യങ്ങള്‍ കാണുന്ന വ്യക്തിയായിരുന്നു പി.വി.ജി. അത്ര പ്രസന്നനായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് അദ്ദേഹം. അത്രയധികം അടുപ്പം ഉണ്ടായിരുന്നു'- എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം കെ.പി കേശവമേനോന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ വൈകുന്നേരം ആറു മണിക്ക് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
https://www.facebook.com/Malayalivartha


























