അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നുമുള്ള നവരാത്രി ഘോഷയാത്രകള്‍ ഇന്ന് കേരള അതിര്‍ത്തിയില്‍ എത്തും... കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും

അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നുമുള്ള നവരാത്രി ഘോഷയാത്രകള്‍ ഇന്ന് കേരള അതിര്‍ത്തിയില്‍ എത്തും. കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും.
ഗവര്‍ണര്‍, മന്ത്രിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരിക്കും സ്വീകരണം നല്‍കുക. കേരളത്തില്‍ എത്തുന്ന ഘോഷയാത്ര ഇന്ന് രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തങ്ങും. നാളെ തിരുവനന്തപുരത്തെത്തും.
കഴിഞ്ഞ ദിവസമാണ് തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങിയത്. പദ്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിനോടനുബന്ധിച്ച് കൊട്ടാരത്തില്‍ ഉപ്പിരിക്കല്‍ മാളികയില്‍ വെച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ ആചാരപ്രകാരം ഉടവാള്‍ കൈമാറ്റം നടന്നു.
മഹാരാജാവ് ഘോഷയാത്രയെ അനുഗമിക്കുന്നു എന്നതിന്റെ പ്രതീകമായാണ് ഉടവാള്‍ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉടവാള്‍ ഏറ്റുവാങ്ങും. കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപത്തില്‍ നടക്കുന്ന പൂജവെപ്പില്‍ ഉടവാള്‍ പൂജിക്കുകയും ചെയ്യും.
സരസ്വതിദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും, കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും, മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 15ന് ആരംഭിക്കുന്ന നവരാത്രി പൂജ 24ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം 26ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് 28ന് പത്മനാഭപുരത്ത് മടങ്ങിയെത്തും.
"
https://www.facebook.com/Malayalivartha


























