ഗാസയില്‍ നവജാതരുടെ കൂട്ടമരണം: വരുന്നത് മഹാദുരന്തവാര്‍ത്തകള്‍

ഇനി ഗാസയില്‍ നവജാതരുടേതുള്‍പ്പെടെ കൂട്ടമരണത്തിന്റെ മണിക്കൂറുകളാണ് വരാനിരിക്കുന്നത്. ദുരന്തങ്ങളുടെയും ഭയപ്പാടുകളുടെയും വാര്‍ത്തകളായിരിക്കും ഇനിയുള്ള മണിക്കൂറുകളില്‍ ഗാസ മുനമ്പില്‍ നിന്ന് കേള്‍ക്കാനാകുക. ഇസ്രയാല്‍ ഗാസയെ പൂട്ടിക്കഴിഞ്ഞു. അനങ്ങാന്‍ പറ്റാത്ത വിധം ഗാസ നിശ്ചലമായിക്കഴിഞ്ഞിരിക്കുന്നു.
വെന്റിലേറ്ററുകളും ശസ്ത്രക്രിയാ വാര്‍ഡുകളിലും അഗതിമന്ദിരങ്ങളിലും കഴിയുന്ന രോഗികളില്‍ ഏറെപ്പേരും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രാണവായു ലഭിക്കാതെ മരിച്ചേക്കാം. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശമുള്‍പ്പെടെ ഒരു രാജ്യത്തിന്റെയും അഭ്യര്‍ഥന പരിഗണിക്കാന്‍ ഇസ്രയേല്‍ തയാറല്ല. യാതൊരു പ്രകോപനവുമില്ലാകെ ഹമാസുകള്‍ തങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ ഒരിക്കല്‍പോലും ക്ഷമിക്കാനാവില്ലെന്നും ഹമാസുകളുടെ വിലാസം പോലും അവശേഷിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഇസ്രയാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്രയേല്‍ വൈദ്യുതിയും വെളിച്ചവും വെള്ളവും വിശ്ചേധിച്ചതോടെ പാലസ്തീനികള്‍ ജീവരക്ഷാര്‍ഥം പലായനം ചെയ്യുകയാണ്. ജനമില്ലാത്ത തുരുത്തായി ഗാസ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ മാറുമെന്ന സ്ഥിതിയിലേക്കാണ് പോക്ക്. ഉണ്ട ചോറിനു നന്ദി കാണിക്കാക്ക പാലസ്തിനികളെ ഇനിയൊരിക്കലും സഹായിക്കില്ലെന്നും പലസ്തീനെ സഹായിക്കുന്ന ഏതു രാജ്യത്തെയും ശത്രുപക്ഷത്തു കാണുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.
ബുധനാഴ്ചയോടെയാണ് ഗാസയില്‍ ആകെയുള്ള നിലയത്തിലെ വൈദ്യുതിയും നിലച്ചത്. ജനറേറ്ററുകള്‍ അധികനേരം പ്രവര്‍ത്തിക്കില്ലെന്നും ഇങ്ങനെ പോയാല്‍ ആശുപത്രി മോര്‍ച്ചറിയായി മാറുമെന്നും റെഡ്‌ക്രോസിന്റെ രാജ്യാന്തര സമിതി വ്യക്തമാക്കുന്നു. ഹമാസിന്റെ പിടിയിലുള്ള 150 ബന്ദികളെയും ജീവനോടെ തിരികെ കിട്ടാതെ ഗാസയില്‍ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കില്ലെന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ നിലപാട്.
പരുക്കേറ്റവരെ ചികില്‍സിക്കുന്നതിനായും മറ്റും അടിയന്തര സേവനങ്ങള്‍ ആവശ്യമാണെന്നും രക്തമടക്കമുള്ള വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വെന്റിലേറ്ററുകളും ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തനരഹിതമായതോടെ ആശുപത്രികളേറെയും അടച്ചുപൂട്ടാന്‍ പലസ്തീന്‍ നിര്‍ന്ധിതരാകും.
അതേസമയം റാഫയിലൂടെ സഹായമെത്തിക്കാന്‍ ഈജിപ്ത് താല്‍പര്യമറിയിച്ചുവെങ്കിലും ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് എത്രത്തോളം ഫലവത്താകുമെന്നതില്‍ ആശങ്കയുണ്ട്. ലസ്തീനിലെ മൂന്നര ലക്ഷത്തോളം പേര്‍ക്ക് വാസസ്ഥലം നഷ്ടമായെന്നും പലരും ആശുപത്രികളിലാണ് അഭയം തേടിയിരിക്കുന്നതെന്നും വിദേശ ഏജന്‍സികള്‍ പറയുന്നു.
പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ യുദ്ധത്തില്‍ ഇതോടകം നാലായിരം പേര്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം എന്ന് കരുതപ്പെടുന്ന സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ മാത്രം 1500 മരണം റിപ്പോര്‍ട്ട് ചെയ്തു. 1500 ഹമാസ് പ്രവര്‍ത്തകരും രാജ്യത്തിനുള്ളില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗാസയില്‍ 900 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.
ഇസ്രയേല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കണ്ടെത്താനുള്ള ഹമാസിന്റെ അത്യാധുനിക സംവിധാനം തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ നിലംപരിശാക്കിയെന്നാണ് ഇസ്രയേല്‍ അവസാനമായി അവകാശപ്പെടുന്നത്. അതേ സമയം മുന്‍കൂട്ടിയറിയിക്കാതെ ജനങ്ങള്‍ക്കു നേരെ നടത്തുന്ന ഓരോ ആക്രമണത്തിലും ഓരോ ഇസ്രയേലിയന്‍ ബന്ദി വധിക്കപ്പെടുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലബനനില്‍ നിന്നും ഇസ്രയേലിനെതിരെ ഹമാസ് നീക്കം നടത്തി. ഇതോടെ ലെബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചിട്ടുണ്ട്.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൌരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങി.
തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.
യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാര്‍ ഇസ്രയേലിനെ നയിക്കും.ഹമാസ് സംഘം കൊലപ്പെടുത്തിയവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇസ്രായേലില്‍ പലയിടത്തായി തുടരുകയാണ്. ഇപ്പോഴും പലയിടത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കള്‍ വലിയ ആശങ്കയിലാണ്.
അതേ സമയം ഊര്‍ജ വിതരണം നിലയ്ക്കുന്നതോടെ ആശുപത്രികളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് ഗസ്സ സിറ്റിയില്‍നിന്ന് ബി.ബി.സി
റിപ്പോര്‍ട്ട് ചെയ്യുന്നു.ഇരുട്ടറകളായി മാറിയിരിക്കുന്ന ആശുപത്രി മുറികള്‍ ഏതുനിമിഷവും മോര്‍ച്ചറികളെന്ന ഭീതിദമായ അവസ്ഥയിലേക്ക് എടുത്തെറിയപ്പെടാമെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് പറയുന്നു. ഇന്‍ക്യുബേറ്ററിലുള്ള നവജാത ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാവാതെ വരും. കിഡ്‌നി രോഗികളുടെ ഡയാലിസിസ് നിലയ്ക്കും. എക്‌സ്‌റേകള്‍ എടുക്കാനാകില്ല. ഇലക്ട്രിസിറ്റിയില്ലെങ്കില്‍ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറുന്ന അവസ്ഥയാണുണ്ടാവുക.
https://www.facebook.com/Malayalivartha


























