കരുവന്നൂർ ബാങ്കിലെ വായ്പ നിയന്ത്രിച്ചത് സിപിഎം ആണെന്ന കണ്ടെത്തലുമായി ഇ ഡി; 35 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കരുവന്നൂർ ബാങ്കിലെ വായ്പ നിയന്ത്രിച്ചത് സിപിഎം ആണെന്ന കണ്ടെത്തലുമായി ഇ ഡി. വായ്പ അനുവദിച്ചത്, സിപിഎം പാര്‍ലമെന്‍ററി സമിതിയാണ്. അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നു എന്നാണ് കണ്ടെത്തൽ .സ്വത്ത് കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ ഡിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം വെളിപ്പെടുത്തിയത്, മുൻ മാനേജർ ബിജു കരീം ആണ്. ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കളാണ്.
ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി. വിവിധ ബാങ്കുകളിലായി സതീഷ്‌കുമാറിന് 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത് . അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റിൽ 30 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇതോടെ ആകെ 87.75 കോടിയായി. കരുവന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021-ൽ തൃശ്ശൂർ ജില്ലയിൽ കേരള ക്രൈംബ്രാഞ്ച് 16-ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. അന്വേഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha


























