കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന, കാട്ടാനകൾക്കൊപ്പം പോയി; ഒടുവിൽ സംഭവിച്ചത് !!!

‘കട്ടക്കൊമ്പൻ’, ‘ബുള്ളറ്റ്’ എന്നീ കാട്ടാനകൾ പന്തല്ലൂർ, ഇരുമ്പുപാലം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ എത്തി ജനങ്ങൾ ആശങ്കയിലായിരുന്നു. ഇപ്പോളിതാ നിർണായകമായ ഒരു വിവരം പുറത്ത് വരികയാണ്.
പന്തല്ലൂരിനെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന, കാട്ടാനകൾക്കൊപ്പം പോയിരിക്കുകയാണ്. അതായത് അക്ഷരാർത്ഥത്തിൽ 'ഒളിച്ചോടി' എന്നതാണ് ആ വിവരം. . വ്യാഴാഴ്ച രാത്രിയോടെയാണ് ഇത്തരത്തിലൊരു സംഭവുമുണ്ടായത്. ‘കട്ടക്കൊമ്പൻ’, ‘ബുള്ളറ്റ്’ എന്നീ കാട്ടാനകളെ തുരത്താൻ മുതുമലയിൽ നിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ കൊണ്ടുവരികയായിരുന്നു.
വ്യാഴാഴ്ച രാത്രി കുങ്കിയാനകളെ കാട്ടാനകൾ വരുന്ന വഴിയിലിട്ടു തളക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു . മഞ്ഞുനീങ്ങിയപ്പോൾ ആണ് ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാനില്ല എന്ന വിവരം എല്ലാവരും അറിഞ്ഞത് .
ചങ്ങല വേർപെടുത്തി ശ്രീനിവാസൻ പോയി . വനപാലകരും പാപ്പാന്മാരും പരിസരം മുഴുവൻ അന്വേഷിച്ചു. രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാർക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തി. ഒടുവിൽ വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളുടെ സഹായത്തോടെ, ശ്രീനിവാസനെ തിരിച്ചുകൊണ്ടു വന്നു.
https://www.facebook.com/Malayalivartha


























