വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടവും കോട്ടവും കാലമാണ് തെളിയിക്കേണ്ടത്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടവും കോട്ടവും കാലമാണ് തെളിയിക്കേണ്ടത് എന്ന പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടവും കോട്ടവും കാലമാണ് തെളിയിക്കേണ്ടത്. വല്ലാർപാടം ടെർമിനലിന്റെ അനുഭവം നിരാശാകരമാണ്.
തുറമുഖം മുഖേന കേരളത്തിനും ജനങ്ങൾക്കും ഉണ്ടാകുന്ന സാമ്പത്തിക ഗുണദോഷങ്ങൾ, തദ്ദേശ വാസികൾക്കുള്ള തൊഴിൽ ലഭ്യത, തീരക്കടലിലെ പരിസ്ഥിതി പ്രത്യാഘാതം, മത്സ്യ സമ്പത്തിന്റെ ശോഷണം തുടങ്ങിയ കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. നല്ലതിനു വേണ്ടി പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha


























