'തലകറക്കവും അമിത വിയര്‍പ്പും'; വിമാനത്തില്‍ നിന്ന് 56-കാരിയായ പ്രമേഹരോഗമുള്ള യാത്രക്കാരിയെ പുറത്താക്കി; പിന്നാലെ സംഭവിച്ചത്!!!!

വിമാനത്തില്‍ നിന്ന് 56-കാരിയായ പ്രമേഹരോഗമുള്ള യാത്രക്കാരിയെ പുറത്താക്കിയതായി പരാതി. ജെറ്റ് 2 വിമാനക്കമ്പനി വിമാനത്തില്‍ നിന്ന് പുറത്താക്കിയതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത് . മാത്രമല്ല യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തുവെന്നും പരാതി ഉയർന്നിരിക്കുകയാണ് . യുകെ സ്വദേശിയായ ഹെലന്‍ ടെയ്‌ലര്‍ക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം നേരിടേണ്ടി വന്നത്.
ഭര്‍ത്താവ് ഡേവിഡിനൊപ്പം ന്യൂകാസില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒക്ടോബര്‍ രണ്ടിന് യാത്ര തിരിക്കുകയായിരുന്നു. വിമാനത്തില്‍ കയറിയതിന് പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ക്ക് ഹെലന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉണ്ടായി.വിമാനയാത്ര നടത്താന്‍ ഹെലന്റെ ആരോഗ്യസ്ഥിതി അനുയോജ്യമാണോയെന്ന് അവര്‍ അന്വേഷിക്കുകയും ചെയ്തു .
വിമാനത്താവളത്തിലെ റെസ്റ്റ്‌റൂമില്‍ നിന്ന് വിമാനത്തിലേക്ക് കയറുന്നതിന് തൊട്ട്മുമ്പ് ഹെലന് തലകറക്കം ഉണ്ടായി. മാത്രമല്ല അമിതമായി വിയര്‍ത്തു . ഇതിനു പിന്നാലെ ആരോഗ്യസ്ഥിതി യെ കുറിച്ച് വിമാനത്തിലെ ജീവനക്കാര്‍ ഹെലനോട് അന്വേഷിച്ചു. ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലെന്നും തനിക്ക് ടൈ്പ്പ് 2 പ്രമേഹമുണ്ടെന്നും വിമാന ജീവനക്കാരോട് പറഞ്ഞു .
രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറിക്കൊണ്ടിരിക്കും. അതിനാലാണ് ക്ഷീണമുണ്ടായതെന്ന് താന്‍ അവരെ അറിയിച്ചിരുന്നുവെന്നും ഹെലന്‍ പറഞ്ഞു. , തനിക്ക് ഇപ്പോൾ ആര്‍ത്തവവിരാമത്തിന്റെ സമയമാണെന്നും അമിതമായി വിയര്‍ക്കുന്നത് ആ കാരണത്താലാണെന്നും അവർ അറിയിച്ചു. എയര്‍ലൈന്‍ ജീവനക്കാര്‍ വൈദ്യപരിശോധന നടത്തണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha


























