മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി

മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമാണ് മൂന്നാര്‍ ഹില്‍ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിര്‍മ്മാണങ്ങളും നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് ഒന്നും മറച്ച് വെക്കാനില്ല. കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ഒപി ബ്ലോക്ക് പൂര്‍ത്തിയാക്കി.മറ്റു ബ്ലോക്കുകള്‍ നിര്‍മാണം നടക്കുന്നു. വന്യ ജീവി ആക്രമണം നേരിട്ടവര്‍ക്ക് 31 കോടി നഷ്ട പരിഹാരം നല്‍കിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ ചില വിഷയങ്ങളില്‍ അനാവശ്യ ഭീതി ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇടുക്കിയില്‍ മാത്രം 37815 പേര്‍ക്ക് കഴിഞ്ഞ ഭരണകാലത്തു വിതരണം ചെയ്തു. ഈ സര്‍ക്കാര്‍ 6489 പട്ടയം നല്‍കി. 2021 തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന പോലെ ഭൂ പതിവ് നിയമം ഭേദഗതി ചെയ്തു. നടപ്പാക്കാന്‍ കഴിയുന്നത് മാത്രമേ എല്‍ ഡി എഫ് പറയൂ. പറഞ്ഞാല്‍ അത് ചെയ്യും. ഭൂ പതിവ് ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും പിണറായി പറഞ്ഞു.
സാധാരണക്കാരന്‍ ജീവനോപാധിയായി കണ്ടെത്തിയിരിക്കുന്ന നിര്‍മാണങ്ങള്‍ ക്രമവത്ക്കരിക്കും. നിശ്ചിത അളവ് വരെ അപേക്ഷ ഫീസ് മാത്രം ഈടാക്കും. അതിന് മുകളില്‍ ഫീസ് ഇടാക്കും. അളവ് എത്രയെന്നു ചട്ടത്തിന്റെ ഭാഗമായി തീരുമാനിക്കും. വാണിജ്യ ആവശ്യത്തിന് നിര്‍മിച്ച കെട്ടിടത്തിന് ഫീസ് ഒടുക്കേണ്ടി വരും. കെട്ടിടങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കില്ല. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് പണിത കെട്ടിടങ്ങള്‍ പൊതു ആവശ്യവും വാണിജ്യ ആവശ്യവും രണ്ടായി കാണും. ടൂറിസം മേഖലയിലെയും ചെരിഞ്ഞ പ്രദേശങ്ങളിലെയും നിര്‍മാണങ്ങള്‍ക്ക് പ്രത്യേക ചട്ടം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























