ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം... ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച വിധി പറയും

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശാസ്താംകോട്ട രാജഗിരി അനിതാഭവനില്‍ ആഷ്‌ലി സോളമനെയാണ് (50) കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയ്ക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും. ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്ന പ്രതി കേസിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്നു.
2018 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആഷ്‌ലിയുടെ ഭാര്യയും സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപികയുമായ അനിതാ സ്റ്റീഫനാണ് കൊല്ലപ്പെട്ടത്. അനിതയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അനിതയുടെ പുരുഷസുഹൃത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ ഒന്‍പതിന് ഹൈക്കോടതിയില്‍ അനിതയെ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു.
അന്ന് ഉച്ചയ്ക്ക് പ്രതി വീട്ടിലെത്തി ഹാളില്‍ വച്ച് ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും മരണം ഉറപ്പാക്കാന്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രോസികൃൂഷന്‍ കേസ്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് മൂന്നാം ദിവസം അറസ്റ്റ് ചെയ്തു. സാഹചര്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ചിരവയുടെ നാക്കിലും കൃത്യത്തിന് ഉപയോഗിച്ച ഷാളിലും പ്രിയുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്താനായതാണ് പ്രധാന തെളിവായത്.
https://www.facebook.com/Malayalivartha


























