മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം.... മകന്‍ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അമ്മ ചികിത്സയിലിരിക്കെ മരിച്ചു

മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകന്‍ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി ആണ് മരിച്ചത്. 63 വയസായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേല്‍പ്പിച്ചത്. അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുജിത്ത് മര്‍ദ്ദിച്ചതെന്നാണ് സൂചനകള്‍. ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























