പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി

പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. നവരാത്രി കലോപാസനക്ക് ആരംഭം കുറിച്ച് ചലച്ചിത്ര താരം പ്രൊഫ. ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
തുടര്‍ന്ന് 9.10 മുതല്‍ സംഗീത കച്ചേരികള്‍, ജലതരംഗ കച്ചേരി, ശാസ്ത്രീയ നൃത്തങ്ങള്‍. വരും ദിവസങ്ങളില്‍ നവരാത്രി കലോപാസനയില്‍ ദേശീയ സംഗീത നൃത്തോത്സവത്തില്‍ കലാക്ഷേത്ര സുദര്‍ശനും ശാലുമേനോനും അവതരിപ്പിക്കുന്ന ഭരതനാട്യം, സിക്കില്‍ ഗുരുചരണ്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ശ്രീലക്ഷ്മി ഗോവര്‍ദ്ധന്റെ കുച്ചിപ്പുടി, യു.പി.രാജു, യു. ജയവിഘ്നേശ്വര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മാന്‍ഡോലിന്‍ ഡ്യൂയറ്റ്, വൈ.ജി. ശ്രീലത നിക്ഷിതിന്റെ വീണക്കച്ചേരി എന്നിവ ഉണ്ടിരിക്കും.
21 ന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്‌കോളര്‍ഷിപ്പും കച്ഛപി പുരസ്‌കാര വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. 6.30 ന് സംഗീത സരസ്വതി പുരസ്‌കാര സമര്‍പ്പണം. കലാമണ്ഡലം പള്ളം മാധവന്‍ സ്മരണാര്‍ത്ഥം പനച്ചിക്കാട് ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കലാമണ്ഡലം ഹരീഷ് കുമാറിന് നടി ശ്രീലത നമ്പൂതിരി സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha


























