കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരുക്ക്

കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വാവാട് കണ്ണിപ്പുറായില്‍ മറിയ (65) ആണ് മരിച്ചത്. അപകടത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം നടന്നത് സമീപത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സ്ത്രീകള്‍. റോഡ് മുറിച്ചു കടക്കുമ്പോള്‍ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ച മറിയയുടെ സഹോദരി വാവാട് കണ്ണിപ്പുറായില്‍ സുഹറ, കുളങ്ങരകണ്ടിയില്‍ മറിയം, പുല്‍ക്കുഴിയില്‍ ആമിന, കുളങ്ങരകണ്ടിയില്‍ സുഹറയുടെ മകന്റെ ഭാര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ച മറിയയുടെ സംസ്‌കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വാവാട് ജുമാ മസ്ജിദില്‍ .
"
https://www.facebook.com/Malayalivartha


























