ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു...

ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു. 274 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ട വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് എക്സിലൂടെ അറിയിച്ചത്.
ടെല്‍അവീവ് വിമാനത്തവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള സംഘമാണ് ഉളളത്. ഒരു ദിവസത്തിനിടെ പുറപ്പെടുന്ന രണ്ടാമത്തെ വിമാനമാണിത്.
അതേസമയം ഇസ്രായേലില്‍ നിന്ന് പുറപ്പെട്ട മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 18 മലയാളികള്‍ ഉള്‍പ്പെടെ 197- 198 ഇന്ത്യക്കാരാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























