Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സമസ്തയെ കൈയിലെടുക്കാനുള്ള പിണറായിയുടെ പരിപാടിക്ക് തിരിച്ചടി, സമസ്ത ഇടതിൽ ചേർന്നാൽ ലീഗിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ് പാണക്കാട് വിദേശത്തേക്ക് പോയി, സമസ്ത- ലീഗ് പ്രശ്ന പരിഹാര ചർച്ച പ്രതിസന്ധിയിൽ...!!!

15 OCTOBER 2023 09:59 AM IST
മലയാളി വാര്‍ത്ത

സമസ്തയെ കൈയിലെടുത്ത് ഒപ്പം ചേർക്കാനുള്ള പിണറായിയുടെ പരിപാടിക്ക് തിരിച്ചടി. സമസ്ത ഇടതിൽ ചേർന്നാൽ ലീഗിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ് പാണക്കാട് തങ്ങൾ വിദേശത്തേക്ക് പോയി. അങ്ങനെ സമസ്ത ലീഗ് പ്രശ്ന പരിഹാര ചർച്ച പ്രതിസന്ധിയിലായി. പ്രശ്ന പരിഹാരത്തിനായി സമസ്ത ചുമതലപ്പെടുത്തിയ 4 അംഗ സമിതിക്ക് സമയം നൽകാതെ പാണക്കാട് തങ്ങൾ വിദേശത്തേക്ക് പോയതായാണ് വിവരം. ഇനിയെന്ന് ചർച്ച നടക്കുമെന്ന ഉറപ്പ് നൽകാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

തട്ടം വിഷയത്തിൽ ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത്-ലീ​ഗ് പുതിയ തർക്കത്തിന് കാരണമായത്. സലാമിൻ്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീ​ഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലം​ഗ സംഘത്തെ നിയോ​ഗിക്കുകയായിരുന്നു.സമയവായ ചർച്ച ഇന്നലെ നടക്കുമെന്നായിരുന്നു നേരത്തെ ധാരണയുണ്ടായിരുന്നത്. എന്നാൽ സാദിഖലി തങ്ങൾ മിനിയാന്ന് ഖത്തറിലേക്ക് പോവുകയായിരുന്നു.

അതേസമയം, ചർച്ച ഇനി എന്ന് നടത്തുമെന്ന ഉറപ്പൊന്നും ലീഗ് നൽകിയിട്ടുമില്ല. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് ധാരണയുണ്ടാക്കിയ ശേഷം ചർച്ച എന്നായിരുന്നു ആദ്യമുള്ള സൂചന. എന്നാൽ ഇപ്പോൾ ലീഗിന് അത്തരം നീക്കങ്ങളിൽ താല്പര്യമില്ല. ലീഗ് വിരുദ്ധ പ്രസ്താവന നടത്തുന്ന ഉമർഫൈസി മുക്കത്തെയടക്കം സമസ്തയുടെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ പാ‍ർട്ടിക്ക് എതിർപ്പുണ്ട്. മാത്രവുമല്ല സമസ്ത പ്രധാന പ്രശ്നങ്ങളെ വഴിതിരിച്ച് വിട്ട് ലീഗിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് വിലയിരുത്തൽ.

വഖഫ്- സിഐസി പ്രശ്നങ്ങളും ഒടുവിലായുണ്ടായ തട്ടം വിവാദവും ലീഗിന് തിരിച്ചടിയായി മാറിയത് ജിഫ്രി തങ്ങളുടെ നിലപാട് കാരണമായിരുന്നു. ഇക്കാര്യത്തിലൊക്കെ ലീഗ് ഒടുവിൽ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയുണ്ടായി. സമസ്തയിൽ ഒരു വിഭാഗം പാണക്കാട് തങ്ങളെ അംഗീകരിക്കാത്ത സാഹചര്യവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ സമവായ ചർച്ച കൊണ്ട് കാര്യമില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. സിഐസി ഭാരവാഹി സ്ഥാനത്ത് നിന്ന് പാണക്കാട് തങ്ങളെ രാജിവെപ്പിക്കാനുള്ള ചരടുവലിയാണ് ഇപ്പോൾ സമസ്ത നടത്തുന്നത്.

ചുരുക്കത്തിൽ സിപിഎം ആഗ്രഹിക്കുന്നത് പോലെ ഭിന്നിച്ച് നിൽക്കാനാണ് സമസ്ത അനുകൂലികളുടെ ശ്രമമെന്ന് നേതാക്കൾ കരുതുന്നു. അങ്ങനെയെങ്കിൽ ഭിന്നിപ്പ് തുട‍ർന്ന് സമസ്തയിൽ പിളർപ്പ് ഉണ്ടാകാനുള്ള സാധ്യതയും ലീഗ് കാണുന്നു. നേരത്തെ ഇകെ എപി സുന്നി പിള‍‍ർപ്പ് ഉണ്ടായപ്പോൾ സിപിഎം സഹായത്തോടെയാണ് എ പി സുന്നിവിഭാഗം സ്വാധീനം നിലനിർത്തിയത്. സമസ്തയിൽ ഒരു വിഭാഗത്തിന് ഇപ്പോൾ കെടി ജലീലും മുഖ്യമന്ത്രിയടക്കമുള്ളവർ പിന്തുണ വാഗ്ദാനം ചെയ്തതായും ലീഗ് കരുതുന്നു. ഒരു വിഭാഗം സമസ്ത നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി.

സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചു. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ പ്രതികരിച്ചു. തനിക്കെതിരെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നതിന് കാരണം താൻ പറഞ്ഞത് കൊള്ളേണ്ടവർക്ക് കൊണ്ടത് കൊണ്ടാണ്. താൻ സമസ്ത വിശ്വാസി അല്ല. അതിൽ എന്താണ്, ആർക്കാണ് പ്രശ്നം? താൻ നടത്തിയ പരസ്യ വിമർശനം പാർട്ടിയുടെ അനുമതിയോടെയാണ്.

തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ എന്ന് പറഞ്ഞ മത നേതാക്കൾ സമസ്തയുടെ വില ഇടിക്കുന്നു. മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ മുഴുവൻ അഴിഞ്ഞാട്ടക്കാരികളാണോ? സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാൻ ആണ് ചിലരുടെ ശ്രമം. സമസ്തയിൽ വിരലിലെണ്ണാവുന്ന ചിലർ പലയിടത്തും പൊതുയോഗങ്ങളിൽ മുസ്ലിം ലീഗിനെ പരസ്യമായി വിമർശിക്കുന്നുണ്ട്. അതിന്റെ കട്ടിങ്സും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു കരണത്തടിയും മറു കരണത്ത് തലോടലും എന്ന നയവും ലീഗ് പിന്തുടരുന്നുണ്ട്.

ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളില്‍ ഇത്തവണയും ഇടം പിടിച്ച ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവനയിറക്കി. സമസ്ത മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഇസ്‌ലാമിക മതപണ്ഡിത വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് എന്നതില്‍ ഏറെ അഭിമാനമുണ്ട്.

ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രതി വര്‍ഷം പട്ടിക പുറത്തിറക്കുന്നത്. യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, സൗദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുല്‍ അസീസ്, ഇറാനിലെ പരമോന്നത ശിയാ പണ്ഡിതന്‍ ആയത്തുല്ല അലി ഖുമൈനി, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ആദ്യ അമ്പതിലെ പ്രമുഖര്‍.

വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ ഡോ. നദ്വിയുടെ പ്രയത്‌നങ്ങള്‍ സമൂഹത്തിനും കേരളത്തിലെ വിദ്യാഭ്യാസ മേഖലക്കും ഏറെ മാതൃകയാണ്. അന്താരാഷ്ട്ര വേദികളിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും സന്ദര്‍ശനങ്ങളും ദാറുല്‍ഹുദായെയും കേരളീയ ജ്ഞാന പൈതൃകത്തേയും ദേശാന്തരമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സമസ്തയെ അനുകൂലിച്ച് ലീഗിനെ പിളർത്താൻ കഴിഞ്ഞ കുറെ നാളുകളായി സി പി എം ശ്രമിക്കുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപി എം സംഘടിപ്പിച്ച സെമിനാറിൽ സമസ്ത അടക്കം പങ്കെടുത്തിരുന്നു.

എന്നാൽ ലീഗ് ക്ഷണം നിരസിച്ചിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാത്തതാണ് ഇതിനുള്ള കാരണമെന്നാണ് ലീഗ് അറിയിച്ചത്. അതേസമയം മുസ്ലിംലീഗ് സെമിനാറിൽ നിന്നും വിട്ടുനിന്നെങ്കിലും ഇ.കെ.വിഭാഗം സുന്നികളടക്കം മുസ്ലിം മത-സാമുദായിക സംഘടനകളിലെ പ്രമുഖ നേതാക്കളെല്ലാം സിപിഎം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തിരുന്നു. വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമേ നടപ്പാക്കുവെന്നാണ് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയത് ഭാവി താൽപര്യം മുൻകൂട്ടി കണ്ടാണ് . വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ നിലപാട്.

നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തോടെ വഖഫ് നിയമന വിഷയം വീണ്ടും സജീവമാക്കാനാണ് ലീഗിന്‍റെ തീരുമാനം. സമസ്തയും ലീഗും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് വരെ വിള്ളൽ വീഴ്ത്തിയ സംഭവമാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ . വഖഫ് ബോർഡാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചെതെന്ന സർക്കാർ വാദം തീർത്തും ശരിയാണ്. വഖഫ് ബോർഡ് ഭരിക്കുന്നത് സി പി എം ആണ്. ദേവസ്വം നിയമനങ്ങൾ പ്രത്യേക ഏജൻസിക്ക് വിട്ടതു മുതൽ മുന്നാക്ക സമുദായങ്ങൾക്ക് വഖഫ് ബോർഡിൻ്റെ നിയമനങ്ങൾ പി എസ് സി ക്ക് വിടാത്തതിൽ അമർഷമുണ്ടായിരുന്നു.

ഇതോടെ പെട്ടത് സമസ്തയാണ്. ലീഗിനെ പിണക്കിയതിൻ്റെ ഫലമാണ് അവർ അനുഭവിച്ചത്. സമസ്ത ലീഗിൻ്റെ ആത്മീയ ഗുരുനാഥൻമാരാണ്. ലീഗും സമസ്തയും ചേർന്ന് കള്ളനും പോലീസും കളിക്കുകയായിരുന്നു ഇത്രയും കാലം. ലീഗും സമസ്തയും തമ്മിൽ യാതൊരു വിഷയവുമുണ്ടായിരുന്നില്ല. സർക്കാരും സമസ്തയും തമ്മിലുള്ള ഊഷ്മള ബന്ധം അനുഗ്രഹമായാണ് ലീഗിലെ ചില നേതാക്കൾ കണ്ടത്. എന്നാൽ ഒരു വിഭാഗം ലീഗ് നേതാക്കൾ സമസ്തക്ക് എതിരായിരുന്നു.

ഇതിനിടെ വഖഫ് വിവാദത്തില്‍ സമസ്തയോട് ചോദ്യവുമായി ലീഗ് രംഗത്തെത്തി. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പിഎംഎ സലാമിന്‍റെ ചോദ്യം. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും സലാം പറഞ്ഞു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്. ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും സലാം വ്യക്തമാക്കി.

കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രതിഷേധമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും ഇക്കാര്യത്തിൽ കൂട്ടായ ആലോചനകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സമസ്ത അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു . ഇതിനാണ് ഇപ്പോൾ വിള്ളലേറ്റത്.

പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് സാദിഖലി തങ്ങൾ തന്നെ പിന്നാലെ വ്യക്തമാക്കി. മുസ്ലിം ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം വിഷയത്തിൽ സ‍‍‍‍‍ർക്കാരിന് നേട്ടമായിട്ടാണ് വിലയിരുത്തപ്പെട്ടത്. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് അന്ന് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സ‍ർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കവും ഇതോടെ പൊളിഞ്ഞിരുന്നു.. വഖഫ് ബോ‍‍ർ‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സ‍‍ർക്കാ‍ർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എൽഡിഎഫ് നീക്കം.

വേണമെങ്കിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പോലൊരു ഏജൻസി രൂപീകരിക്കാം.. പി.എസ് സിക്ക് വിട്ടതിൽ ഒരു സാങ്കേതിക തടസവുമില്ല. കേരളത്തിൽ ഒരു ഡസൻ സ്ഥാപനങ്ങൾ ഇത്തരത്തിൽ പി എസ് സി ക്ക് വിട്ടിട്ടുണ്ട്.എന്നാൽ അവയിൽ പലതിലും നേരിട്ടുള്ള നിയമനങ്ങളാണ് ഇപ്പോഴും നടക്കുന്നത്. പി എസ് സി നിയമനം നടത്തണമെങ്കിൽ ചട്ടങ്ങൾ രൂപീകരിക്കണം. വഖഫ് ബോർഡിൽ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതെല്ലാം സമസ്തക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയമനം പിഎസ് സി ക്ക് വിട്ടെ ന്ന പ്രഖ്യാപനം സമസ്തക്ക് തിരിച്ചടിയാവും. അതു കൊണ്ടാകാം ഇക്കാര്യം സർക്കാർ ഒടുവിൽ ഉപേക്ഷിച്ചത്.

സമസ്തയെ കൊണ്ട് ലീഗ് വശം കെട്ടെന്നാണ് റിപ്പോർട്ടുകൾ. ലീഗിന്റെ നീക്കങ്ങൾ ഒന്നൊന്നായി സമസ്ത തകർത്തെറിഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇടതിൽ ചാഞ്ഞാലും സാരമില്ല എന്നൊരു നിലപാടുണ്ട്. ഇതിന് സമസ്തയുടെ പിന്തുണ വേണം. അതുകൊണ്ടാണ് സമസ്തയെ കൈയിലെടുക്കാൻ പിണറായി ശ്രമിച്ചത്. എന്നാൽ സമസ്തയെ ലീഗ് തള്ളിയതോടെ സമസ്തക്ക് മുന്നോട്ടുള്ള വഴി അടഞ്ഞു. ലീഗില്ലാതെ മുന്നോട്ടു പോകാൻ സമസ്തക്ക് കഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends