മണിക്കൂറുകള്‍ നിറുത്താതെ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം... തെറ്റിയാര്‍ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്‌നോപാര്‍ക്ക് മുങ്ങി

മണിക്കൂറുകള്‍ നിറുത്താതെ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലായി. മണക്കാട് തേക്കിന്‍മൂട്, ചാക്ക, ഗൗരീശപട്ടം, ഉള്ളൂര്‍ തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വന്‍വെള്ളക്കെട്ടാണ്. തേക്കിന്‍മൂട് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കറയി. 120 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിറുത്താതെ പെയ്ത മഴയില്‍ തേക്കിന്‍മൂട് തോട് നിറഞ്ഞ് അര്‍ദ്ധരാത്രിയോടെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. ഇവിടെ നിന്ന് ജനങ്ങളെ മാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ചാക്ക റോഡിലെ വെള്ളക്കെട്ടുകാരണം നിരവധി വാഹനങ്ങള്‍ക്ക് കേടായതായും റിപ്പോര്‍ട്ടുകളുണ്ട്.
തെറ്റിയാര്‍ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്‌നോപാര്‍ക്ക് മുങ്ങി. ഗായത്രി ബില്‍ഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിച്ചു്. ഞായറാഴ്ച ആയതിനാല്‍ ടെക്‌നോപാര്‍ക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും ഇന്ന് അവധിയാണ്.
തെറ്റിയാര്‍ തോടില്‍ നിന്നുളള വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂന്നുകുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഫേസ് ത്രീ കാമ്പസിനുസമീപം തെറ്റിയാര്‍ തോടില്‍ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിരവധി പെണ്‍കുട്ടികള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























