ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്

ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. കണ്ണിയംപുറം സ്വദേശികളായ ദീപക്, കുന്നത്ത് സ്വദേശി ജനേഷ്, മുല്ലക്കല്‍ സ്വദേശി അനന്തു, ഒറ്റപ്പാലം സ്വദേശി അജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഒറ്റപ്പാലത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും ഒറ്റപ്പാലത്തേയ്ക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റ ദീപക്കിന്റെ നില ഗുരുതരമാണെന്ന് പോലീസ് .
കാറിന്റെ മുന്‍ സീറ്റിലായിരുന്നു ദീപക്ക് യാത്ര ചെയ്തിരുന്നത്. ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
"
https://www.facebook.com/Malayalivartha


























