ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാന്നാര്‍ കുട്ടംപേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാറാണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.
ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് അനുമാനത്തിലുള്ളത്.
മിഥുന്റെ ഭാര്യ വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്തു വരികയാണ്. കൊടുംക്രൂരതക്ക് പിന്നില്‍ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസെത്തി നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha


























