Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മണിക്കൂറുകൾ നിറുത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാകുമ്പോൾ ഏറെ ചർച്ചയാകുന്നത് ടെക്‌നോ പാർക്കിലെ വെള്ളക്കെട്ട്. തെറ്റിയാറിലെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനമാണ് പ്രതിസന്ധിയായത്

15 OCTOBER 2023 03:56 PM IST
മലയാളി വാര്‍ത്ത

തെറ്റിയാർ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്‌നോപാർക്ക് മുങ്ങി. ഗായത്രി ബിൽഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയി. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിക്കേണ്ടി വന്നു. ഞായറാഴ്ച ആയതിനാൽ ടെക്‌നോപാർക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതിനെത്തുടർന്ന് മൂന്നുകുടുംബങ്ങളെ ഫയർഫാേഴ്‌സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഫേസ് ത്രീ കാമ്പസിനുസമീപം തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി.

Powered Byതലസ്ഥാനത്തെ സുപ്രധാന വാട്ടർ ഷെഡുകളിലൊന്നായ തെറ്റിയാർ നീർത്തടം മാലിന്യ ഒഴുകിയെത്തി നിശ്ചലമായിരുന്നു. സർക്കാർ നടപ്പിലാക്കിയ പുനരുജ്ജീവന പദ്ധതികളും തെറ്റിയാറിന്റെ രക്ഷക്കെത്തിയില്ല. കഴക്കൂട്ടം, അണ്ടൂർക്കോണം, പോത്തൻകോട് തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ ഒട്ടനവധി നെല്ലറകളായ ഏലകൾക്ക് വെള്ളം എത്തിയ തെറ്റിയാർ തോട്ടിൽ ഇന്ന് കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം നിശ്ചലമായ അവസ്ഥയിലാണ്. ഇതു തന്നെയാണ് ടെക്‌നോപാർക്കിലെ വെള്ളക്കെട്ടിനും കാരണം.

തെറ്റിയാർ കനാലിന്റെ ഒരു ഭാഗം ടെക്‌നോപാർക്കിന്റെ ഫേസ്-1, ഫേസ്-3 ക്യാമ്പസുകളിലൂടെ കടന്നുപോകുന്നുണ്ട്. കനാലിനെ വീണ്ടെടുക്കാൻ കനാലിൽ മാലിന്യം തള്ളുന്നത് തടഞ്ഞും മഴക്കാലത്ത് കനാലിൽ നിന്നുള്ള മലിനജലം പാർക്കിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകാതിരിക്കാനുമാണ് ടെക്നോപാർക് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും ശരിയായി നടന്നില്ല. ദേശീയ പാതാ നിർമ്മാണത്തിലെ അശാസ്ത്രിയതകൾ കൂടിയായപ്പോൾ തെറ്റിയാറിന്റെ വീതി ചുരുങ്ങി. മാലിന്യം തള്ളലും ഭീഷണിയായി.

തിരുവനന്തപുരം ടെക്‌നോപാർക്ക് ഫെയ്‌സ് 3യ്ക്ക് സമീപത്തുള്ള വീടുകളിൽ 2011ലും വെള്ളംകയറിയിരുന്നു. ടെക്‌നോപാർക്കിലെ നിർമ്മാണപ്രവർത്തനങ്ങളെ തുടർന്നാണ് തെറ്റിയാറിൽ നിന്ന് വെള്ളം വീടുകളിൽ കയറിയത്. തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ഈ സ്ഥലം ടെക്‌നോപാർക്ക് പിന്നീട് ഏറ്റെടുത്തു. ഇതോടെ വെള്ളം ടെക്‌നോപാർക്കിലേക്കും ഇറച്ചു കയറിയെന്നതാണ് യഥാർത്ഥ്യം. തെറ്റിയാറിന്റെ വീതി കുറഞ്ഞതും ഇടുങ്ങിയതുമെല്ലാം പ്രശ്‌നമായി മാറി

തെറ്റിയാർ തോടിന്റെ പ്രധാന കൈവഴിയുടെ ഗതിമാറ്റില്ലെന്ന് ടെക്‌നോപാർക്കിലെ അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അതെല്ലാം വെറുതെയായി എന്നാണ് ഇപ്പോഴത്തെ വെള്ളക്കെട്ട് തെളിയിക്കുന്നത്. ടെക്‌നോപാർക്ക് ഫേസ് ത്രീക്കു സമീപം കെട്ടിട നിർമ്മാണത്തിന്റ ഭാഗമായി ഇതുവഴി ഒഴുകുന്ന കൊച്ചു പാലം കുശമുട്ടം കൈതോട് ഗതിമാറ്റി വിടാൻ അണിയറയിൽ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് നാട്ടുകാർ രണ്ടു കൊല്ലം മുമ്പ് പ്രതിഷേധിച്ചിരുന്നു.

ടെക്നോപാർക്ക് മൂന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഫലമായി തെറ്റിയാർ തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണ് ജനവാസമേഖലകളിലേക്ക് വെള്ളം ഒഴുകിയെത്തിയത്. കോർപറേഷൻ െതരഞ്ഞെടുപ്പിലെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തെറ്റിയാറിലെ പാർശ്വ ഭിത്തിയുടെ നിർമ്മാണം. വനിത ടെക്കികൾ താമസിക്കുന്ന ഇവിടെ ചെളിവെള്ളത്തിൽ ചവിട്ടിയാണ് നാട്ടുകാർ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്.

നിലവിൽ വൻകിട ഭവന സമുച്ചയങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നത് തെറ്റിയാറിലേക്കാണ്. വിവിധ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യമടക്കം തെറ്റിയാറിലേക്ക് തുറന്ന് വിടുന്നുണ്ട്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്നുള്ള പ്രധാന ഓടയും തെറ്റിയാറിലാണ് അവസാനിക്കുന്നത്. തെറ്റിയാറിന്റെ കരകളിൽ അടുത്ത കാലത്തുണ്ടായ അനധികൃത നിർമ്മാണങ്ങളുടെ കടന്നുകയറ്റം തെറ്റിയാറിനെ മലിനമാക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും കാരണമായിട്ടുണ്ട്.

കൈയേറ്റങ്ങളിലെ ക്രമാതീതമായ വർദ്ധന തോടിന്റെ വീതി ഗണ്യമായി കുറച്ചു. മാലിന്യം അടിഞ്ഞുകൂടി കരയേത് തൊടേത് എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ആറ്റിപ്ര, കുളത്തൂർ, മേഖലകളിൽ നഗരസഭയുടെ നേതൃത്വത്തിൽ തെറ്റിയാറിന്റെ തീരപ്രദേശത്ത് കയർ മേറ്റുകൾ വിരിച്ച് തോടിന്റെ സംരക്ഷണം നടത്തിയെങ്കിലും എല്ലാം വിഫലമായി. മാലിന്യ പുഴയായി മാറിയ തെറ്റിയാറിനെ ശുദ്ധീകരിച്ച് പൂർവ്വസ്ഥിതിയിലാക്കാൻ ടെക്നോപാർക്കിലെ ചില സംഘടനകൾ രംഗത്തുവന്നെങ്കിലും എല്ലാം അട്ടിമറിക്കപ്പെട്ടു.

തെറ്റിയാറിന്റെ തീരത്ത് സർക്കാർ അനുമതികളോടെ നടക്കുന്ന വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ തെറ്റിയാർ തോടിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി മിക്കയിടത്തും ഒഴുക്ക് തടസപ്പെട്ടുകിടക്കുന്നതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതമെത്തുകയാണ്.

കല്ലടിച്ചവിള ഉടൻകുളം, കുണ്ടയത്തു നട, തെങ്ങാംവിള, തെങ്ങനാംകോട് ചിറ എന്നിവ ചേർന്നതാണ് തെറ്റിയാർ തോട്. കൂനയിൽ, പണിമൂല, വെട്ടുറോഡ് വഴി കഴക്കൂട്ടത്ത് എത്തിച്ചചേരുന്ന കൈവഴിയും കാട്ടായിക്കോണത്തു നിന്ന് ആരംഭിച്ച് ശാസ്തവട്ടം, മൂഴിനട വഴി കഴക്കൂട്ടത്തുവച്ച് ഒന്നായി ചേർന്നാണ് ആറ്റിപ്ര വഴി വേളി കായലിൽ പതിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends