പത്തനംതിട്ടയില്‍ അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ വാറന്റ് പ്രതി ആക്രമിച്ചു....

പത്തനംതിട്ടയില്‍ അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ വാറന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്ഐയെ് പ്രതി എലിവാലിക്കര കീച്ചേരില്‍ ശ്രീധരനാണ് (72) ആക്രമിച്ചത്. വീടിനുള്ളില്‍ കയറി കതകടച്ച പ്രതിയെ ബലമായി പിടികൂടുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം നടന്നത്.
പ്രതിക്കെതിരെ 5 കേസുകള്‍ കോടതിയിലുണ്ടെന്ന് പൊലീസ്. 2013ല്‍ വഴിവെട്ടുമായി ബന്ധപ്പെട്ട് അയല്‍വാസികളുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതിക്കെതിരെയുള്ള വാറന്റ് നടപ്പാക്കാനാണ് എസ്ഐയും 3 പൊലീസുകാരും സ്ഥലത്തെത്തിയത്.
പൊലീസിനൊപ്പം പോകാനായി തയ്യാറാകാതെ തര്‍ക്കിച്ചു നിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാനായി ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ്.
തുടര്‍ന്ന് പൊലീസുകാര്‍ ബലമായി കതക് തള്ളിത്തുറന്നു കീഴ്പ്പെടുത്തുന്നതിനിടെ പ്രതി എസ്ഐയുടെ മുടിക്കുത്തില്‍ പിടിച്ചു വട്ടംകറക്കുകയും പുറത്തിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ബലമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























