പുല്‍പ്പള്ളിയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി....

പുല്‍പ്പള്ളിയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കല്ലുവയല്‍ കതവാക്കുന്നിലാണ് സംഭവം നടന്നത്. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്.കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
പിതാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ് ശിവദാസനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പുല്‍പ്പള്ളി സി.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha


























