കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ദേശീയ പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു....

കോഴിക്കോട് ദേശീയ പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി എന്‍. ഷൈജു (43), ഭാര്യ ജിമ (38) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
കോഴിക്കോട് ഡി.ഡി ഓഫീസിലെ പ്യൂണാണ് ഷൈജു. ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് സംഭവം നടന്നത്.
ഷൈജുവിന് ചികിത്സാവശ്യാര്‍ത്ഥം ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് സൂചനകള്‍. ഇവര്‍ക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha


























