ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പെടുത്തിയ ശിഹാബ് തങ്ങള്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്

ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പെടുത്തിയ ശിഹാബ് തങ്ങള്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ രണ്ടിന് കോഴിക്കോട്ട് സമ്മാനിക്കും.
മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെട്ട മുന്‍പെ പറക്കുന്ന പക്ഷികള്‍, തീക്കടല്‍ കടഞ്ഞ് തിരുമധുരം, സ്പന്ദമാപിനികളെ നന്ദി, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, കരള്‍ പിളരും കാലം, എല്ലാം മായ്ക്കുന്ന കടല്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ തുടങ്ങി നാല്‍പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട് . ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അനേകം കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സാഹിത്യ, ശാസ്ത്ര, സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ സി. രാധാകൃഷ്ണന്‍ കേരളത്തിന് നല്‍കിയ സമഗ്ര സംഭാവനയും മതമൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ഉറച്ച നിലപാടുള്ള സാംസ്‌കാരിക നായകന്‍ എന്നതും പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി പരിഗണിച്ചത്.
https://www.facebook.com/Malayalivartha


























