മൂന്നാറിൽ എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ കയ്യേറ്റവും; ദൗത്യസംഘം വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തുമ്പോൾ സംഭവിക്കുന്നത്!

ദൗത്യസംഘം വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ എത്തുകയാണ്. എന്നാൽ ഇതിനിടയിൽ മറ്റൊരു നിർണായക വിവരം പുറത്ത് വരികയാണ്. മൂന്നാറിൽ ദൗത്യസംഘം ഒഴിപ്പിക്കേണ്ട വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ കയ്യേറ്റവും ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത് . മൂന്നാർ ഒഴിപ്പിക്കലിനായി മലകയറുന്ന ദൗത്യസംഘം എത്തുമ്പോൾ എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ കയ്യേറ്റം ഒഴിപ്പിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത് .
ലംബോധരൻ അഡ്വഞ്ചർ പാർക്ക് നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമി കയ്യേറി എന്നാണ് വിവരം പുറത്ത് വരുന്നത്. റിസോർട്ടുകൾക്കു കൂടാതെ , വാട്ടർ തീം പാർക്കുകൾ സർക്കാർ ഭൂമി കയ്യേറി വൻകിടക്കാൻ ഇവിടെ നിർമിച്ചിരിക്കുന്നുവെന്നും വിവരം പുറത്ത് വരുന്നുണ്ട്. . എല്ലാ ചട്ടങ്ങളുംലംഘിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത് . മൂന്നാർ- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേർന്നൊരു ടൂറിസം സംരംഭം നിലവിൽ ഉണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ ആണിത് .
അഞ്ഞൂറ് രൂപ നിരക്കിൽ ദേശീയ പാതയോരത്തെ കുന്നിൻ മുകളിൽ നിന്ന് എതിർവശത്തെ കുന്നിൻ ചെരുവിലേക്ക് കല്ലാർ പുഴയുടെ മുകളിലൂടെ സിപ് ലൈനിൽ തൂങ്ങിയിറങ്ങാം. ഈ സംരംഭത്തെപ്പറ്റി റവന്യൂ വകുപ്പ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാണാവുന്നതാണ്, എന്തൊക്കെയാണ് ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്ന് നോക്കാം
നിർമാണം നടത്തിയിരിക്കുന്നത്, ദേശീയ പാതയുടെ ഉടമസ്ഥതയിലുളള പുറമ്പോക്കിലും ആനവിരട്ടി വില്ലേജിലും ഉൾപ്പെടുന്ന സർക്കാർ ഭൂമിയിലാണ് .
റവന്യൂ വകുപ്പിന്‍റെ എൻ ഒ സി പദ്ധതിക്കായി വാങ്ങിയിട്ടില്ല. റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്, അങ്ങനെയൊന്നിന്‍റെ ആവശ്യമില്ലെന്ന് ലംബോധരൻ പറഞ്ഞെന്നാണ് . ഭൂപതിവ് ചട്ടങ്ങളുടെയും പട്ടയ വ്യവസ്ഥകളുടെയും ലംഘനമാണ് പട്ടയഭൂമിയുടെ മുകളിൽക്കൂടിയുളള നിർമാണം എന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























