ഗാസ പിടിച്ചടക്കി അവിടെ തുടരാൻ ആഗഹിക്കുന്നില്ല; നിർണായക പ്രതികരണവുമായി യു എന്നിലെ ഇസ്രായേൽ അംബാസിഡർ

ഗാസ പിടിച്ചടക്കാൻ ആഗഹിക്കുന്നില്ലെന്ന് വ്യക്തമാക്കി യു എന്നിലെ ഇസ്രായേൽ അംബാസിഡർ . യു എന്നിലെ ഇസ്രായേൽ വക്താവിന്റെ പ്രതികരണം വളരെ ശ്രദ്ധേയമാകുകയാണ്. ഗാസ പിടിച്ചടക്കി അവിടെ തുടരാൻ ആഗഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഗാസ പിടിച്ചടക്കുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും നിലപാട് സ്വീകരിച്ചിരുന്നു. നിർണായകമായ [പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
ഇസ്രേയേല്‍ സേന, പലസ്തീന്‍ സായുധസംഘം ഹമാസിനെതിരേ അന്തിമയുദ്ധത്തിന് തയാറെടുത്തിരിക്കുകയാണ്. ഇസ്രേയല്‍ സൈന്യം ഗാസ അതിര്‍ക്കടുത്ത് തമ്പടിച്ചിരിക്കുകയാണ്. രാഷ്ട്രീയമായ ഉത്തരവ് ഉണ്ടായാല്‍ ഉടന്‍ ഗാസയില്‍ ഇസ്രേയല്‍ സൈന്യം കരയുദ്ധത്തിന് തുടക്കമിടും എന്നാൽ കരയുദ്ധം തുടങ്ങാൻ ഇസ്രേയല്‍ സൈന്യത്തിനു മുന്നിൽ നിൽക്കുന്ന വലിയ വെല്ലുവിളി, ഗാസയില്‍ ഇപ്പോഴും തുടരുന്ന സാധാരണക്കാരും ഹമാസ് സംഘം ബങ്കറുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്വന്തം പൗരന്‍മാരുമാണ് . ഗാസയില്‍ നിന്ന് സാധാരണക്കാരായ ജനങ്ങള്‍ ഒഴിയണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ഈ സമയപരിധി അവസാനിക്കുകയാണ്.
യു എൻ ഉദ്യോഗസ്ഥര്‍, ഏതാണ്ട് 10 ലക്ഷം പേരെ അവിടെ നിന്നു മാറ്റിയതായി അറിയിച്ചു. കൂടുതല്‍ പേരേയും മാറ്റിയിരിക്കുന്നത്, വടക്കന്‍ ഗാസയില്‍ നിന്നു തെക്കന്‍ ഗാസയിലേക്കാണ്. ആയിരക്കണക്കിന് കവചിത വാഹനങ്ങളുണ്ട് . ഇസ്രായേല്‍ പ്രതിരോധ സേനയുടെയും ഇസ്രായേല്‍ വ്യോമസേനയുടെയും സംയുക്ത സേനയുണ്ട്. അവർക്കൊപ്പം, 400,000 റിസര്‍വ് സൈനികരേയും ഇസ്രേയല്‍ സജ്ജമാക്കിയിരിക്കുകയാണ്.
ഇസ്രേയല്‍ കരയുദ്ധം വൈകിപ്പിക്കുന്നതിന് കാരണം, ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദമാണ് എന്നാണ് നിഗമനം. ഹമാസിനോട് യു എന്നും ബന്ദികളെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് . കരയുദ്ധം തുടങ്ങിയാൽ അതിന്റെ അനന്തര ഫലം ചിന്തിക്കുന്നതിലുമപ്പുറമാണെന്ന് ഇറാനും മുന്നറിയിപ്പ് കിട്ടിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha


























