പ്രമുഖ ചലച്ചിത്ര താരം ലിയോണ ലിഷോയ കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തു; പൗർണമി മുകേഷിന്റെ സംവിധാനത്തിൽ അമൃതേഷ് വിജയനാണ് നിർമാണവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്

പ്രമുഖ ചലച്ചിത്ര താരം ലിയോണ ലിഷോയ കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തു. പൗർണമി മുകേഷിന്റെ സംവിധാനത്തിൽ അമൃതേഷ് വിജയനാണ് നിർമാണവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാകി പുറത്തിറങ്ങിയ ഉർവ്വി, അപർണ്ണ ബാലമുരളിയും പുണ്യ എലിസബത്തും ഒന്നിച്ചെത്തിയ ബിൻ ബുലായെ എന്നിവയാണ് പൗർണമി നേരത്തെ സംവിധാനം ചെയ്തിട്ടുള്ളത്.
ഒരു കാലഘട്ടത്തിൽ കൂടി കടന്നു പോകുന്ന ശക്തരായ മൂന്ന് തരം സ്ത്രീകളെയാണ് (യോദ്ധാവ്, വാൻഡറെർ, രാജ്ഞി) ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റാണ് സമാനിയുടെ ദൈർഘ്യം . പ്രമുഖ യുട്യൂബ് ചാനലായ കരിക്ക് ട്യുൺഡിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനം വിഷ്ണു ശങ്കർ വി എസാണ് ചെയ്തിരിക്കുന്നത്. ക്യാമറ;ഹരി കൃഷ്ണൻ. ദിവ്യ മേനോന്റെ വരികൾ ആലപിച്ചത് പാർവതി ജയദേവനും വൈശാഖയും ചേർന്നാണ്. ആര്ട്ട് ഡയറക്ഷൻ - ജിബിൻ ജോസഫ്. വേറിട്ട ലുക്കിൽ ക്യാമറക്കുമുന്നിൽ എത്തിയ ലിയോണയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























