കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല; സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ നിർണായക തീരുമാനവുമായി കോടതി

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ നിർണായക തീരുമാനവുമായി കോടതി. കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുകയാണ് . കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നും ഹൈക്കോടതി .
പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതിയിൽ വാദിക്കുകയും ചെയ്തു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി വയ്ക്കുകയും ചെയ്തു .
കേസില്‍ ഒക്ടോബര്‍ 18 ന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അതിനു നേരത്തെ സ്റ്റേ ആയിരുന്നു. നേരിട്ട് ഹാജരാകണമെന്ന സമന്‍സിനെതിരെ കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സ്റ്റേ അനുവദിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ ഗൂഢാലോചനക്കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതിനാണ് സ്റ്റേ കിട്ടിയത്.
https://www.facebook.com/Malayalivartha


























