Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

ഒരു പവന്‍ അരലക്ഷമോ... നവംബര്‍ പകുതിയോടെ സ്വര്‍ണത്തിന് വന്‍ വിലക്കയറ്റ സാധ്യത; സ്വര്‍ണവില ഗ്രാമിന് 7000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍; യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന തുടരുമെന്ന് വിലയിരുത്തല്‍

17 OCTOBER 2023 10:03 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണമുള്ളവന്‍ പണക്കാരനാകുന്ന കാലമാണ്. കല്യാണം നടത്താനായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടി വരും. യുദ്ധം സ്വര്‍ണവിപണിയെ മാറ്റി മറിയ്ക്കും. നവംബര്‍ പകുതിയോടെ സ്വര്‍ണവില ഗ്രാമിന് 7000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍.

നിലവിലെ വിപണി വിലയില്‍ നിന്ന് ഏകദേശം 5000 രൂപ വര്‍ധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വര്‍ധനവുണ്ടാകും. നിലലില്‍ 44000ത്തിന് മുകളിലാണ് സ്വര്‍ണവില. സ്വര്‍ണവിലയില്‍ 3.3% വളര്‍ച്ചയുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. വെള്ളി വിലയും കുതിച്ചുയരും. വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയര്‍ന്ന് ദീപാവലിയാകുമ്പോള്‍ കിലോഗ്രാമിന് 75,000 രൂപയില്‍ എത്തുമെന്നും മുന്നറിയിപ്പുണ്ട്.

ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങലിലും അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. നിലവില്‍ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള പ്രതികൂലാവസ്ഥ, സെന്‍ട്രല്‍ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കല്‍ ഡിമാന്‍ഡ് വര്‍ധന എന്നിവയെല്ലാം സ്വര്‍ണ വിലയില്‍ വര്‍ധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് കെഡിയ അഡൈ്വസറി ഡയറക്ടര്‍ അജയ് കേഡിയ പറഞ്ഞു.

ദീപാവലിക്ക് സ്വര്‍ണം 10 ഗ്രാമിന് 61,000 - 61,500 രൂപക്കിടയിലും വെള്ളി വില 75,000 - 76,000 രൂപയിലും എത്തിയേക്കുമെന്ന് കെഡിയ പറയുന്നു. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശേഷം സ്വര്‍ണ വില 17 ശതമാനത്തിലധികവും വെള്ളി വില 23 ശതമാനത്തിലധികവും ഉയര്‍ന്നു. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മിഡില്‍ ഈസ്റ്റില്‍ വര്‍ധിക്കുന്ന ആശങ്കയാണ് സ്വര്‍ണത്തെ നിക്ഷേപമെന്ന രീതിയില്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. അനിശ്ചിത സമയങ്ങളില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്.

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന തുടരുമെന്നും വരുന്ന ആഴ്ചയില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താമെന്നുമുളള സൂചനകളാണ് പുറത്തു വരുന്നത്.

അതേസമയം പതിനൊന്ന് ദിവസത്തിനുശേഷം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5510 രൂപയിലെത്തി. കഴിഞ്ഞ വാരം ആഗോള വിപണിയില്‍ സ്വര്‍ണ വില മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഈ ഉയരത്തില്‍ നിന്നുള്ള നേരിയ ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്.

ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം ശക്തമാകുന്നതിനിടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ആഗോള വിപണിയില്‍ ആവശ്യക്കാരേറിയതോടെയാണ് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3 ശതമാനത്തിലധികം വര്‍ധിച്ച് 1934.82 ഡോളറിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ 1,120 രൂപയുടെ മുന്നേറ്റമാണ് അന്നേ ദിവസം ഉണ്ടായത്.

ഒക്ടോബര്‍ 5ന് മാസത്തിലെ താഴ്ന്ന നിരക്കായ 41,920 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഇതിന് ശേഷം ഒക്ടോബര്‍ 6ന് 80 രൂപയാണ് വര്‍ധിച്ചാണ് സ്വര്‍ണ വില തുടങ്ങിയത്. അതേസമയം കഴിഞ്ഞ ആഴ്ച 1,800 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്.

8ാം തീയതി 42,520 രൂപയിലേക്ക് എത്തിയ സ്വര്‍ണ വില ഒക്ടോബര്‍ 14 നാണ് 44,320 രൂപയിലേക്ക് എത്തിയത്. 1,120 രൂപയാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. ഇവിടെ നിന്നാണ് സ്വര്‍ണ വിലയില്‍ നേരിയ പിന്മാറ്റം ഉണ്ടായത്. മേയ് അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇത് ഭേദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends