തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും, 18 മുതല്‍ 22 വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
18 ന് രാവിലെ എട്ടിന് ഉഷ പൂജയ്ക്ക് ശേഷം ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പില്‍ ശബരിമലയിലേക്ക് 17 പേരും മാളികപ്പുറത്തേക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വര്‍മയും നറുക്കെടുക്കും.
ശബരിമല തുലാമാസ പൂജ പ്രമാണിച്ച് 18 മുതല്‍ 22 വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി .
തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ തുടര്‍ച്ചയായി ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യല്‍ ബസുകളും, മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha


























