Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നു! 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ ലക്ഷ്യം വെച്ചു; കുട്ടികളെ തട്ടിയെടുക്കാൻ ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി! പത്മകുമാർ കുടുംബം ക്രൈംബ്രാഞ്ചിന് മുൻപിൽ എത്തുമ്പോൾ ...

07 DECEMBER 2023 12:53 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. പ്രതികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ വ്യാഴാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യും. നിലവില്‍ ഉയര്‍ന്നിട്ടുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണ്. പ്രതികളെ നേരില്‍ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ നിലവിലുള്ള കഥകള്‍ക്കു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടബാധ്യത സംബന്ധിച്ച നിലവിലുള്ള വിശദീകരണങ്ങൾ അന്വേഷണസംഘം വിശ്വസിക്കുന്നില്ല. വായ്പകൾമൂലമുള്ള കടബാധ്യതയെക്കാൾ ഓൺലൈൻ വാതുവെപ്പു പോലുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു അന്വേഷണവും നടത്തും. കൂടാതെ ദുരൂഹതയുണർത്തുന്ന കുറെയധികം സംശയങ്ങളുടെ ചുരുളഴിയാനുണ്ട്. നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ നാലാമനുണ്ടെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയൊരാളുണ്ടെങ്കിൽ കണ്ടുപിടിക്കണം.

പത്തു ദിവസത്തെ കസ്റ്റഡിയാകും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക. പ്രതികളിൽനിന്ന് സമ്പൂർണമായ മൊഴിയെടുപ്പിനുശേഷമേ തെളിവെടുപ്പുണ്ടാകൂ. സി.സി.ടി.വി.ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ഇതിനകം സംഘം വിലയിരുത്തി. തട്ടിക്കൊണ്ടുപോകലിനു സഹായംചെയ്തവരുണ്ടെങ്കിൽ അവരെയും സംഭവത്തിനു പിന്നിലെ യഥാർഥകാരണവും കണ്ടെത്തണം. അനുപമയുടെ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ തേടും. അതേസമയം പത്മകുമാർ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പൊലീസിനു ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പത്മകുമാർ വിശദമായി പഠിച്ചിരുന്നു.

 

 

25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാനായിരുന്നു ആലോചന. ഇതിൽ ആദ്യത്തേതായിരുന്നു ഓയൂരിലേത്. ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പത്മകുമാർ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു. ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബർ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാർ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കൽശ്രമം പരാജയപ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പത്മകുമാർ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പത്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളുടെ പേരില്‍ പരവൂര്‍ പോലീസ് കേസെടുത്തു. പദ്മകുമാറിന്റെ കേബിള്‍ നെറ്റ്വര്‍ക്കിലെ മുന്‍ ജീവനക്കാരന്‍ ചാത്തന്നൂര്‍ സ്വദേശി രാജേഷിന്റെ പേരിലാണ് കേസെടുത്തത്. ഫോണ്‍വഴിയുള്ള ഭീഷണിയായതിനാല്‍ പരവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ഇയാള്‍ കിടപ്പുരോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഫാം ഹൗസ് ജീവനക്കാരിയായ ഷീബ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (5 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (32 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (55 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends