Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്... ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ..ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്... വീഡിയോയിൽ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് ഹനീഫ സംസാരിക്കുന്നത്.... ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്....

10 DECEMBER 2023 04:52 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്‌ന ആത്മഹത്യ ചെയ്ത കേസിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ഷബ്‌നയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഷബ്‌ന ജീവനൊടുക്കുന്ന തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്‌നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ് ഷബ്‌ന തന്നെ ഫോണിൽ എടുത്ത വീഡിയോയാണിത്.

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്. വീഡിയോയിൽ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

 

 

 

നേരത്തെ ഹനീഫ മർദിക്കാൻ ശ്രമിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്തത്. അതേസമയം, ഗാർഹികപീഡനത്തിന്റെ പുതിയ തെളിവുകൾ പുറത്തു വന്നതോടെ ഷെബിനയുടെ ഭർത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഇന്നലെയാണ് ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ മാതൃസഹോദരൻ ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. ആത്മഹത്യ പ്രേരണക്കും യുവതിയെ മർദിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ഹനീഫക്കെതിരെ കേസെടുത്തത്.

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌നയെയാണ് (30) തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പരാതി.

യുവതിയുടെ മരണത്തിൽ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണം ഗാർഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തു വന്നതോടെയാണ് അന്വേഷണം വടകര ഡിവൈ.എസ്‌പി ആർ. ഹരിപ്രസാദിന് കൈമാറിയത്. അരൂർ കുനിയിൽ താമസിക്കുന്ന പുളിയംവീട്ടിൽ അമ്മദ്-മറിയം ദമ്പതികളുടെ മകളാണ് ഷബ്‌ന.

കേസിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നത് ഷ്ബ്നയുടെ മകളാണ്. ഉമ്മയെ പിതാവിന്റെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി. പിതാവിന്റെ അമ്മാവൻ ഹനീഫ അമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ശ്രമിച്ചില്ല. മാതാവിന് മാനസികരോഗം ഉണ്ടെന്ന് വരുത്താൻ ശ്രമം നടന്നെന്നും മകൾ പറഞ്ഞു.

യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വലിയ രീതിയിലുള്ള പീഡനങ്ങൾ ഷബന ഭർതൃവീട്ടിൽ സഹിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷബ്ന വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാൻ പറയുമ്പോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷബ്നയുടെ മറുപടിയെന്ന് ബന്ധുക്കൾ പറയുന്നു.

 

പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറിത്താമസിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഷബ്നയുടെ സ്വർണമുൾപ്പടെ തിരികെ നൽകാൻ ഭർത്താവ് ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കൾ പറയുന്നു. ഷബ്നയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷബ്ന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (4 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (15 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (26 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (38 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (46 minutes ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (8 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (10 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (10 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (13 hours ago)

Malayali Vartha Recommends