Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...


“സത്യാവസ്ഥ മറച്ചുവച്ചോ? “പേരാമ്പ്ര സംഘർഷം: പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു...


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ബാർ ഉടമകളിൽ, നിന്നും പിരിക്കേണ്ട കോടികൾ വേണ്ടെന്ന് വച്ചു...കോടികളുടെ നികുതിയിളവുകൾ ബാർ ഉടമകൾക്ക് നൽകുന്നതിന്റെ രേഖകളാണ് പുറത്തുവന്നത്... കോടികളുടെ കോഴയാണ് ഇത്തരത്തിൽ ബന്ധപ്പെട്ടവരിലേക്ക് ഒഴുകുന്നത്...

28 MAY 2024 12:08 PM IST
മലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ബാർ ഉടമകളിൽ നിന്നും പിരിക്കേണ്ട കോടികൾ വേണ്ടെന്ന് വച്ചു. കോടികളുടെ നികുതിയിളവുകൾ  ബാർ ഉടമകൾക്ക്  നൽകുന്നതിന്റെ രേഖകളാണ്  പുറത്തുവന്നത് . ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചാണ്  ബാർ ഉടമകൾക്കായി സർക്കാർ സംവിധാനങ്ങൾ നട്ടെല്ല് വളയ്ക്കുന്നത്.മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പാണ്  ബാർ ഉടമകൾക്ക് തികുതിയിളവ് നൽകിയത്. എല്ലാ മാസവും നികുതി ഉദ്യോഗസ്ഥരുടെ കോൺഫറൻസ് നടത്തുന്ന മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു. കോടികളുടെ കോഴയാണ് ഇത്തരത്തിൽ ബന്ധപ്പെട്ടവരിലേക്ക് ഒഴുകുന്നത്.  മദ്യ വിൽപനയുടെ പത്ത് ശതമാനമാണ് നിലവിലെ നികുതി. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതില്ല. പകരം ബാർ ഉടമകൾ തന്നെ സർക്കാരിന്  നൽകണം.     നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാറുകളിലെത്തി രേഖകൾ പരിശോധിച്ച് വിൽപ്പന കണക്കാക്കി സമർപ്പിച്ച റിട്ടേണുകൾ ഒത്തു നോക്കി ടേൺ ഓവർ നികുതി നിശ്ചയിക്കണമെന്നാണ് ചട്ടം. റിട്ടേണിൽ തട്ടിപ് കണ്ടെത്തിയാൽ പിഴ ചുമത്തണം. 2017 മുതൽ ഇത്തരം പരിശോധനകൾ നടക്കുന്നില്ല. ഒന്നാം  പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പരിശോധന നിലച്ചത്. മദ്യവിൽപനയും ലാഭവും  സംബന്ധിച്ച് ബാർ ഉടമകൾ സമർപ്പിക്കുന്ന റിപ്പോർട്ടാണ് സർക്കാർ ആശ്രയിക്കുന്നത്. ബാർ ഉടമകൾ നഷ്ടമെന്ന് പറഞ്ഞാൽ സർക്കാരിനും നഷ്ടം തന്നെ. കാരണം കോടികൾ മറിയും. ബാർ ലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം നൽകിയ 2016-17 ൽ 29 ബാറുകളിൽ നിന്നായി 300 കോടിയാണ് ടേൺ  ഓവർ നികുതി പിരിച്ചത്. ഇത് ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ചതാണ്. പിണറായി വന്നതോടെ കണ്ണടച്ചു. നിലവിൽ 801 ബാറുകൾ സംസ്ഥാനത്തുണ്ട്.     എന്നാൽ 600 കോടി പോലും വരുമാനം ലഭിക്കുന്നില്ല. ഈ സമയത്ത് നിരവധി തവണ  മദ്യത്തിന്റെ വില കൂടി.സ്വാഭാവികമായി നികുതി കൂടുതൽ ലഭിക്കേണ്ടതാണ്. നികുതി എത്രയെന്ന്  2023 മാർച്ച് 6 ന് റോജി എം ജോൺ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഇതിൽ നിന്നും ധനമന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്.  ഭൂരിഭാഗം ബാർ ഉടമകളും നികുതി റിട്ടേൺ ഫയൽചെയ്യാത്ത സാഹചര്യം നിലവിലുണ്ട്. ബാർ ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിൽ നിന്നും വെളിപ്പെടുന്നത്24 മണിക്കൂറും സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്ന് വാതോരാതെ പ്രസംഗിച്ച്  നടക്കുന്ന ആളാണ് നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.  അദ്ദേഹത്തിന് പൊതുജനങ്ങൾക്ക് മേൽ കുതിര കയറാൻ മാത്രമാണ് താല്പര്യം. ഉന്നതരായ ബിസിനസുകാരെയും ബാർ, സ്വർണക്കടക്കാരെയും തൊടാൻ ബാലഗോപാലിന് താൽപര്യമില്ല.    അതേസമയം കറണ്ട് ചാർജ് അടക്കാൻ താമസിക്കുകയോ വെള്ളക്കരമടയ്ക്കാൻ താമസിക്കുകയും ചെയ്താൽ പാവപ്പെട്ടവൻറെ ഫ്യൂസൂരാനും വെള്ളം ഇല്ലാതാക്കാനും  ധനകാര്യമന്ത്രിക്ക് വലിയ ഉത്സാഹമാണ്.  പാവപ്പെട്ടവരുടെ സർക്കാർ എന്ന പേരിൽ അധികാരമേറ്റെടുത്ത പിണറായി സർക്കാരിന് പാവപ്പെട്ടവർ എന്ന് കേട്ടാൽ അലർജി ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത് .  നികുതി വെട്ടിപ്പ് നടത്തുന്ന ബാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധനയും  നിലച്ചു . സംസ്ഥാനത്തെ ഒട്ടുമിക്ക ബാർ  ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. 2017 ലാണ് ഒടുവിൽ പരിശോധന നടന്നത്.   ഇതിന്റെ അടിസ്ഥാനത്തിൽ  64 സ്റ്റാർ ഹോട്ടലുകളിലാണ് സംസ്ഥാന വ്യാപകമായി സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്.         സർക്കാരിന്റെ അറിവോ സമയതമോ ഇല്ലാതെ നടന്ന റെയ്ഡിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.നികുതി വരുമാനം കുത്തനെ ഇടിയുന്നു. ധനമന്ത്രിയുടെ ശ്രദ്ധകുറവാണ് പ്രധാനകാരണം. നികുതിവെട്ടിപ്പ് തടയാൻ ഫലപ്രദമായ  നടപടികൾ ധനമന്ത്രി സ്വീകരിച്ചാൽ  തന്നെ അതിൽ പാർട്ടിയുടെ  വെട്ട്  വരും. ഒരു സ്ഥാപനങ്ങളും സമാധാനത്തോടെ റെയ്ഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.സ്ഥാപന ഉടമകൾക്ക് പാർട്ടിയുമായി ബന്ധം  ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നാൽ നികുതി വകുപ്പിന് പൂട്ടുവീഴും. ഇതിന്റെ പേരിൽ നികുതി  സെക്രട്ടറിയും സർക്കാരും തമ്മിൽ പലവട്ടം  ഇടയുകയും ചെയ്തു. ജി എസ് റ്റി  വന്നതിന് ശേഷം നികുതി വെട്ടിപ്പ് വ്യാപകമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് , സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം  വ്യാപകമായ പരിശോധനകൾ 2017 ൽ നടത്തിയത് . ജി എസ് ടി യിൽ റിട്ടേണുകൾ ഫയൽ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്യാതിരുന്ന 58 സ്ഥാപനങ്ങളിൽ ജൂണിൽ   പരിശോധന നടത്തിയിരുന്നു.      റെയിൽവേ പാഴ്സൽ ഓഫീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി . വേ ബിൽ ഇല്ലാതെയും രേഖകളിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ചരക്കു കടത്തുകയും ചെയ്തവരിൽ നിന്നും നികുതിയും പിഴയും ഈടാക്കുകയും ചെയ്തു.അപ്പോഴൊന്നും പുകിൽ ഉണ്ടായില്ല. ജി എസ് റ്റി  നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന നികുതിയിൽ പ്രതീക്ഷിച്ച നികുതി വർധനവു ഉണ്ടാവാത്ത സാഹചര്യത്തിലാണ്  സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ ഇൻറലിജൻസ് വിഭാഗം നികുതി വെട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ  തീരുമാനിച്ചത്. നികുതി വകുപ്പ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സാധാരണ ഗതിയിൽ ഇത്തരം പരിശോധനകളൊന്നും ധനമന്ത്രി അറിയാറില്ല.      വിഎസ് സർക്കാരിന്റെ കാലത്ത് തോമസ് ഐസക് നികുതി വെട്ടിപ്പ്   പരിശോധനകൾ വ്യാപകമായി നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് ഐസക് മികച്ച ധനമന്ത്രിയായി തിളങ്ങിയത്. വി എസിന്റെ അകമഴിഞ്ഞ പിന്തുണയും ഐസക്കിനുണ്ടായിരുന്നു.  എന്നാൽ പിണറായി അധികാരത്തിൽ വന്നതോടെ ഐസക് തീർത്തും ഒറ്റപ്പെട്ടു.  സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ട്രഷറികൾ പൂട്ടുന്നില്ലെന്ന് മാത്രമേ ഉള്ളു. ഫലത്തിൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല.  സാമ്പത്തിക ഞ്ഞെരുക്കം കാരണം ബില്ലുകളൊന്നും മാറാറില്ല. അത്യാവശ്യം ചെലവുകൾ നടത്താൻ മാത്രമേ സർക്കാർ ശ്രമിക്കുന്നുള്ളു. പി എഫ് ബില്ലുകൾ പോലും മാറുന്നില്ല. നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വിവരം മുഖ്യമന്ത്രിക്കറിയാം. എന്നാൽ രണ്ടു വർഷം മാത്രമുള്ള ഭരണത്തിൽ ആരെയും പിണക്കാൻ പിണറായി തയ്യാറല്ല.     പാർട്ടിയുടെ വരുമാന സ്രോതസ് ഇല്ലാതാക്കാനും സർക്കാർ ആലോചിക്കുന്നില്ല. സംഭാവന നൽകുന്നവരെ പിണക്കിയാൽ സി പിഎം ഭരിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം ഭിക്ഷ ചട്ടിയെടുക്കും.ബാർ  ഹോട്ടൽ കൊമ്പൻമാർക്കെതിരെയുള്ള നടപടികൾ നിർത്തിവച്ചത് ഇത് കൊണ്ടാണ്. കേരളീയവും നവ കേരള സദസും വന്നതോടെയാണ് വെട്ടിപ്പ് തക്യതിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. മദ്യനയത്തിന്റെ കരട് അടക്കം നേരത്തെ തീരുമാനിച്ചു വച്ചിരുന്നു.     ന്നാൽ അനിമോന്റെ ശബ്ദസന്ദേശം പുറത്തായതോടെ സിപിഎം പദ്ധതി പൊളിയുകയായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ്   വെളിപ്പെടുത്തി.നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിച്ചിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്കു പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്.    നയം രൂപപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു മുന്നേ നടന്നതാണ്. കരടൊക്കെ അപ്പോഴേ തയാറാക്കിയിരുന്നു. സിപിഎം നേതൃത്വം എല്ലാ തീരുമാനിച്ചശേഷം അതിനെ ടൂറിസത്തിന്റെ കെയർഓഫിലാക്കുകയായിരുന്നു. അതിനുള്ള പ്രഹസന്നങ്ങളാണ് ഈ നടത്തിയതൊക്കെ. അല്ലാതെ നേരിട്ടൊരു തീരുമാനമെടുത്താൽ പ്രശ്നമാകുമല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ മദ്യനയം പ്രഖ്യാപിക്കാനായിരുന്നു പദ്ധതിഇടുക്കിയിലെ അനിമോന്റെ ശബ്ദരേഖ വന്നതോടെയാണ് ഈ രഹസ്യനീക്കം പൊളിഞ്ഞുപോയത്. അല്ലെങ്കിൽ ഇത്രയും വിവാദമാകില്ലായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് പണപ്പിരിവിനു സിപിഎം കൂടുതൽ പ്രധാന്യം കൊടുത്ത് തുടങ്ങിയത്.പലരും നമ്മളോട് സംസാരിക്കുമല്ലോ. ബാർ ഉടമകളായ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മൈൻഡുള്ള ബാർ ഉടമകളും സംസാരിച്ചിരുന്നു. അവരുടെയൊക്കെ പേരുകൾ പറയുന്നത് ശരിയല്ല.     അവർക്ക് ക്ഷീണമാകും. സി പി എം നേതൃത്വമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനെ അഴിമതിയെന്നു പറയാൻ പറ്റില്ല. അഴിമതിക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞുപോയി. ശബ്ദരേഖ പുറത്തുവന്നില്ലായിരുന്നെങ്കിൽ മദ്യനയം നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടപ്പാക്കുമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കുന്നത് നേരത്തെ  തയാറാക്കി വച്ച സാധനങ്ങളാണ്. ടൂറിസത്തിന്റെ പേരിലാക്കുക എന്നതു മാത്രമേ ഉണ്ടായിരുന്നു എന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്.മുഖ്യമന്ത്രി ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത്  കഴിഞ്ഞു. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകൾക്കെതിരെ നിരന്തരം ക്വറിയെഴുതുകയും വകുപ്പുകളുടെ പ്രവർത്തനം അട്ടിമറിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധന വകുപ്പിന്റെ പ്രവർത്തനം മുഖ്യമന്ത്രിക്ക്  കീഴിലുള്ള പൊതുഭരണവകുപ്പിന് കീഴിലാക്കാൻ സർക്കാർ തീരമാനിച്ചത്.ഇത് മുമ്പേയുള്ള തീരുമാനത്തിന്റെ ഭാഗമാണ്.   ധനവകുപ്പിന്റെ മേധാവി  ചമയലിനെതിരെ മുഖ്യമന്ത്രിക്ക് മാത്രമല്ല മന്ത്രിമാർക്കും പരാതിയുണ്ട്. ധനവകുപ്പിലെ ഫയൽനീക്ക തട്ടുകൾ വെട്ടിക്കുറയ്ക്കണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ടിലാണ്  പുതിയ നീക്കങ്ങൾ തുടങ്ങിയത്.  സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിലെ തമ്മിലടിക്കു പിന്നാലെ ‘ധനവകുപ്പിന് അന്ത്യകൂദാശ... കൂട്ടിനു യൂദാസുമാരും’ എന്ന തലക്കെട്ടോടെ പൊതുഭരണ വകുപ്പിനെതിരെ ഫിനാൻ‌സ് സെക്രട്ടേറിയറ്റ് അസോസിയേഷൻ‌ നോട്ടിസ് വിതരണം തുടങ്ങി. പുതിയ നീക്കം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയാണ്. ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളഞ്ഞ് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിനു കീഴിലെ ഉപവകുപ്പാക്കി മാറ്റാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് റിപ്പോർട്ടെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ധനമന്ത്രിയടക്കം മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി തന്റെ വകുപ്പ് ഹൈജാക്ക് ചെയ്യുന്നതിൽ മന്ത്രി കെ എൻ. ബാലഗോപാലിന് ഒരു പരാതിയുമില്ല.      
ഇപ്പോൾ വകുപ്പുകൾ ഭരണാനുമതി നൽകുന്ന പദ്ധതികൾക്ക് സാമ്പത്തിക അനുമതി നൽകുന്നത് ധനവകുപ്പാണ്. ഇനി 2 അനുമതികളും ഭരണവകുപ്പിലേക്കു മാറ്റുന്നതടക്കമുള്ള പരിഷ്കാരം വരുമെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക. റിപ്പോർട്ടിനു പിന്നിൽ പ്രവർത്തിച്ച പൊതുഭരണ വകുപ്പിൽ 6 സ്പെഷൽ സെക്രട്ടറിമാർ മാത്രമേ പാടുള്ളൂ എന്നിരിക്കെ 20 പേരെ വാഴിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. ശുപാർശ നടപ്പാക്കിയാൽ ധനവകുപ്പിലെ അനാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതു വഴി സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാകുമെന്നതിനാലാണ് എതിർപ്പെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ വിശദീകരണം. സെക്‌ഷൻ ഓഫിസർക്കും വകുപ്പു സെക്രട്ടറിക്കും ഇടയിൽ ഫയൽ നോക്കാൻ രണ്ടു തട്ടേ പാടുള്ളൂവെന്നാണ് ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ട്. ഏതായാലും മുഖ്യമന്ത്രിക്ക് കീഴിൽ നികുതി വകുപ്പുകൂടി വരുന്നതോടെ എല്ലാ തീരുമാനവും ഇനി ക്ലിഫ്  ഹൗസിലും മന്ത്രി റിയാസിന്റെ വസതിയായ പമ്പയിലും  ഇരുന്ന് സ്വീകരിക്കാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി  (7 hours ago)

260 പേരുടെ ജീവന്‍ കവര്‍ന്ന അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഹര്‍ജി  (7 hours ago)

പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി  (7 hours ago)

എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി ഗതാഗത വകുപ്പ്  (8 hours ago)

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി  (8 hours ago)

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനാല്‍ വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി  (8 hours ago)

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു  (8 hours ago)

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി  (8 hours ago)

കാര്‍ അപകടത്തില്‍ അച്ഛന്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു  (9 hours ago)

ഡോക്ടറായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റില്‍  (9 hours ago)

റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് യാത്രക്കാരന്‍  (9 hours ago)

താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (9 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍  (9 hours ago)

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?  (11 hours ago)

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ  (11 hours ago)

Malayali Vartha Recommends