Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രഞ്ജിത്ത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല; സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി:- തെരച്ചിലിന് സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം:- ദുരന്തസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല: അർജുന്റെ ബന്ധുക്കളെ തടഞ്ഞു:- സഹോദരന്‍ ജിതിന് മാത്രം അനുമതി...

23 JULY 2024 12:29 PM IST
മലയാളി വാര്‍ത്ത

മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഷിരൂരിലെ ദേശീയ പാതയിൽ  പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില വീഴ്ചകൾ ഒരു ആശങ്കയായി മാറുകയാണ് കേരളത്തിന്. കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് അങ്ങോട്ടേയ്ക്ക് പോയ രക്ഷാപ്രവർത്തകരും കർണാടക പോലീസും തമ്മിൽ തർക്കം നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന രഞ്ജിത് ഇസ്രയേലിനടക്കമുള്ളവരോട് തിരിച്ച് പോകാന്‍ കർണാടക പോലീസ് ആവശ്യപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചെന്നും ലോറി ഉടമ മനാഫ് പ്രതികരിച്ചിരുന്നു.
'ലോറി എവിടെയെന്ന് ഏകദേശ ധാരണയായപ്പോള്‍ ക്രെഡിറ്റെടുക്കാനായിരിക്കും അവരുടെ ശ്രമം എന്നും. അര മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടറുടെ അടുത്ത് പോയി രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കി അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുന്റെ ബന്ധുക്കളെയും തടഞ്ഞു. അര്‍ജുന്റെ സഹോദരന്‍ ജിതിനെ ഉള്‍പ്പടെയാണ് തടഞ്ഞത്. പിന്നീട് ജിതിന് മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ എസ്പി അനുമതി നല്‍കി.

 

 

രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി പറഞ്ഞു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്. പുഴയോട് ചേര്‍ന്ന സ്ഥലത്ത് റഡാര്‍ പരിശോധന നടക്കുന്നു.

 

 

കരയിലെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. കോഴിക്കോട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്ത് നിന്ന് മടങ്ങിപ്പോകാമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജിതമാകാന്‍ നാവിക സേനയുടെ സ്‌കൂബ ടീം സംഭവസ്ഥലത്തേക്ക് എത്തും. കൂടുതല്‍ ഡൈവേഴ്‌സ് ദുരന്ത സ്ഥലത്ത് എത്തും.

 

 

ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്നാണ് രഞ്ജിത് ഇസ്രയേലി പ്രതികരിച്ചത്. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. അപകട സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. പൊലീസ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും രഞ്ജിത് ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (14 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

Malayali Vartha Recommends