Widgets Magazine
13
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല! ഇത് കഷ്ടപ്പെട്ട് വന്ന മാറ്റം- ഡോ. ഫാത്തിമ നിലുഫർ ഷെരിഫ്


നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം; കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കലക്ടർ...


ദുരൂഹ സമാധി തുറക്കാൻ ഉത്തരവിട്ട് കളക്ടർ; സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ...


വിറയലും അവശതകളും എല്ലാം മാറി! നിങ്ങൾ വിചാരിച്ചതല്ല സത്യം! മാധ്യമങ്ങൾക്ക് മുൻപിൽ വിശാൽ


പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു... ഇന്ന് രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ നേരില്‍ കണ്ടാണ് അന്‍വര്‍ രാജിക്കത്ത് കൈമാറിയത്

ജനുവരി 17 പിണറായിക്ക് നിർണായകം.... ഗവർണറുടെ ആദ്യ അടിക്ക് കാത്തിരിക്കുന്നു കേരളം

11 JANUARY 2025 12:10 PM IST
മലയാളി വാര്‍ത്ത

 

ജനുവരി 17 ന്  പിണറായി സർക്കാർ പുതിയ ഗവർണറുടെ തനിസ്വഭാവം മനസിലാക്കും. രാജ്ഭവനിൽ തന്നെ സന്ദർശിച്ച ചീഫ് സെക്രട്ടറിയോട് തന്റെ നിലപാട് സുവ്യക്തമായി ഗവർണർ പറഞ്ഞിട്ടുണ്ട്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ പിണറായിയുടെ നയപ്രഖ്യാപനം വായിക്കാൻ പുതിയ ഗവർണറെ സംസ്ഥാന ഭരണകൂടം കണ്ടെത്തേണ്ടി വരും

കേന്ദ്രസർക്കാരിനെതിരെ പിണറായി വിജയൻ സർക്കാർ എഴുതി കൂട്ടിയിരിക്കുന്ന ഒരക്ഷരവും പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിക്കില്ല. 

നയപ്രഖ്യാപനത്തിന്റെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിനെതിരെ കുറിക്കു കൊള്ളുന്ന വിമർശനങ്ങളാണ് ഉൾക്കൊണ്ടിട്ടുള്ളത്. കേരളത്തിന് സാമ്പത്തിക സഹായം നൽകുന്നതിലും വായ്പാ പരിധി ഉയർത്താൻ അനുവദിക്കാത്തതിലും കൃത്യമായ വിമർശനങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളത്. വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായം നൽകാതെ യേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന രാഷ്ട്രീയ ആരോപണവും കേരള സർക്കാർ ഉന്നയിക്കുന്നുണ്ട്. വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ തോന്നാത്ത അലിവ് മറ്റേത് കാര്യത്തിൽ തോന്നും എന്ന ചോദ്യവും സർക്കാർ ഉന്നയിക്കുന്നുണ്ട്.വയനാട് ദുരന്തത്തിൽ കേരളത്തിന്റെ വികാരങ്ങൾ തകർത്തതിനെതിരെ രൂക്ഷമായ പ്രതീകരണമാണ് നയപ്രഖ്യാപനതിലുള്ളത്. അഡീ.ചീഫ് സെക്രട്ടറി എ  ജയതിലകാണ് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിയത്. ഇത് മന്ത്രിസഭാ യോഗം  അംഗീകരിക്കുകയായിരുന്നു. മയത്തിൽ മാത്രമാണ് ആദ്യ കരടിൽ കേന്ദ്രവിമർശനം ഉണ്ടായിരുന്നത്. ഇതിന്റെ കാഠിന്യം മന്ത്രിസഭായോഗം വർധിപ്പിക്കുകയായിരുന്നു.പുതിയ ഗവർണറാകുമ്പോൾ വിമർശനം കടുപ്പത്തിൽ ഇരിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ പറഞ്ഞത്.

 

 

 

ഇപ്പോൾ ഗോവയിലുള്ള ഗവർണർ 13 ന് മടങ്ങി വന്നാലുടൻ നയപ്രഖ്യാപനത്തിന്റെ കരട് രാജ്ഭവനിലെത്തും. ടീം പിണറായിയെ കണ്ടും വഴി ഓടിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.  ഇനി ഗവർണർക്ക് മുന്നിൽ ചില വഴികളുണ്ട്. തനിക്ക് ഹിതകരല്ലാത്ത വിമർശനങ്ങൾ ഒഴിവാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാം.എന്നാൽ സർക്കാർ ഇത് ഒഴിവാക്കണമെന്നില്ല. കാരണം അത് സർക്കാരിന്റെ നയം മാത്രമാണ്. ഇനി ഗവർണർ വിയോജിക്കുന്ന ഭാഗങ്ങൾ അദ്ദേഹത്തിന് വായിക്കാതെ വിടാം. ബാക്കി ഭാഗം വായിച്ചാലും നയപ്രഖ്യാപനമായി  എന്നതാണ് സത്യം. 

 

 

 

രാജ്യത്തെ ഏറ്റവും ചെറിയ നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ വർഷം  നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. 1.24 മിനിറ്റിൽ രണ്ട് ഖണ്ഡിക വായിച്ച് പ്രസംഗം അവസാനിപ്പിച്ച ഗവർണർ ഭരണ, പ്രതിപക്ഷാംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു. ദേശീയഗാനം ഉൾപ്പെടെ ആകെ 2.45 മിനിറ്റേ ഗവർണർ ഡയസിലുണ്ടായിരുന്നുള്ളൂ.

 കാലാവധി കഴിഞ്ഞ   ഗവർണറുടെ അവസാന നയപ്രഖ്യാപനമായിരുന്നു അത്.   മുൻപ് ഒന്നര മുതൽ 2.05 മണിക്കൂർ വരെയെടുത്ത് പ്രസംഗം വായിച്ചിട്ടുള്ള ഗവർണറാണ് ഖാൻ.

കേരളത്തിലെ ഏറ്റവും ചെറിയ നയപ്രഖ്യാപനത്തിന്റെ റെക്കാഡ് ജ്യോതി വെങ്കിടചെല്ലത്തിന്റെ പേരിലായിരുന്നു. 1982ജനുവരി 29ന് 4മിനിറ്റിൽ പ്രസംഗം തീർത്തു. കെ.കരുണാകരന്റെ ഇടക്കാല സർക്കാരിന്റെ നയപ്രഖ്യാപനം ഇടത് അംഗങ്ങളുടെ ബഹളത്തിൽ മുങ്ങിപ്പോയി. പ്രതിഷേധം കാരണം പഴയ നിയമസഭാമന്ദിരത്തിന്റെ പിൻവാതിലിലൂടെ കയറിയ ഗവർണർ ആദ്യത്തെയും അവസാനത്തെയും ഖണ്ഡികകൾ വായിച്ച് നിർത്തുകയായിരുന്നു. അന്ന് 6 മിനിറ്റിൽ സഭ പിരിഞ്ഞു. അതിനുശേഷം ഇന്നലെയാണ് ആദ്യ, അവസാന ഖണ്ഡികകൾ മാത്രം വായിച്ച് ഗവർണർ നയപ്രഖ്യാപനം നടത്തിയത്.

പല ഗവർണർമാരും പ്രസംഗം പൂർണമായി വായിക്കാതിരുന്നിട്ടുണ്ട്. 1995 ജനുവരി 25ന് ഗവർണർ ബി.രാച്ചയ്യ അനാരോഗ്യം കാരണം 12മിനിറ്റിൽ പ്രസംഗം തീർത്തു.

ആന്ധ്ര ഗവർണറായിരിക്കെ പട്ടം താണുപിള്ളയ്‌ക്ക് നയപ്രഖ്യാപന ദിവസമായ 1967മാർച്ച് 20ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സ്പീക്കർ ബി.വി.സുബ്ബറെഡ്ഡിയാണ് നയപ്രഖ്യാപനം നടത്തിയത്. രാഷ്ട്രപതിയോ ഗവർണറോ അല്ലാതെ നയപ്രഖ്യാപനം വായിച്ച ഏക വ്യക്തിയെന്ന റെക്കാഡ് സുബ്ബറെഡ്ഡിക്കായി.

നയപ്രഖ്യാപനത്തിന് എത്തിയപ്പോൾ തനിക്കെതിരെ പ്രതിഷേധമുണ്ടായതിന് പിണങ്ങിയ ഗവർണറാണ് എൻ.എൻ. വാഞ്ചു. പഴയ നിയമസഭാ മന്ദിരത്തിലായിരുന്നു സമ്മേളനം. പിൻവാതിലിലൂടെയെത്തി നയപ്രഖ്യാപനം നടത്തിയ വാഞ്ചു രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷം ആഭ്യന്തര സെക്രട്ടറി കാളീശ്വരനെ വിളിച്ചുവരുത്തി പൊട്ടിത്തെറിച്ചു.

2001ജൂൺ 29ന് ഗവർണർ സുഖ്ദേവ് സിംഗ് കാംഗ് നയപ്രഖ്യാപനത്തിലെ നാല് ഖണ്ഡികകൾ വായിക്കാതെ വിട്ടു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തോൽവിക്ക് കാരണം അഴിമതിയും അക്രമവും ദുർഭരണവുമാണെന്ന് വിശദീകരിക്കുന്ന ഖണ്ഡികകളാണ് വിട്ടത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായതിനാൽ അവ സഭാരേഖയിൽ നിലനിന്നു. എ.കെ.ആന്റണിയായിരുന്നു മുഖ്യമന്ത്രി.

2018ൽ ജസ്റ്റിസ് പി. സദാശിവം നയപ്രഖ്യാപനം പൂർണമായി വായിച്ചിരുന്നില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ വിട്ടുകളഞ്ഞു.

ആക്ടിംഗ് ഗവർണറായിരുന്ന എച്ച്.ആർ.ഭരദ്വാജ് 2012ലും 2013ലും നാല് ഖണ്ഡിക വീതം ഒഴിവാക്കിയിരുന്നു.

 

ഇത്തരത്തിൽ പല ഗവർണർമാർക്കും പല ശൈലിയാണെങ്കിലും കഴിഞ്ഞ ദിവസം തമിഴ് നാട്  നിയമസഭയിൽ നടന്നത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിനുമുൻപ് ദേശീയഗാനം ആലപിക്കണമെന്ന നിർദേശം സ്പീക്കർ തള്ളിയതോടെയായിരുന്നു ബഹിഷ്കരണം.

 


തുടർന്ന് സ്പീക്കർ എം. അപ്പാവു നയപ്രഖ്യാപനം വായിച്ചു. തുടർച്ചയായ രണ്ടാംവർഷമാണ് ഗവർണർ നയപ്രഖ്യാപനം വായിക്കാതെ സഭയിൽനിന്ന് മടങ്ങുന്നത്. വസ്തുതാപരവും ധാർമികവുമായ തെറ്റുകളുണ്ടെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞവർഷം വായിക്കാതിരുന്നത്.

ഗവർണറുടെ നടപടി ബാലിശമാണെന്നും തമിഴ്‌നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നത് ഗവർണർ ശീലമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും ഗവർണറുടെ നടപടിയെ വിമർശിച്ചു. അതേസമയം, ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോകേണ്ട സാഹചര്യം സർക്കാർ സൃഷ്ടിച്ചെന്ന് മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. ആരോപിച്ചു.

സംസ്ഥാന ഗാനമായ തമിഴ് തായ്‌വാഴ്ത്ത് ആലപിച്ചുകൊണ്ടായിരുന്നു തിങ്കളാഴ്ച രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ തയ്യാറായില്ല. തമിഴ് തായ്‌വാഴ്ത്ത് നയപ്രഖ്യാപനത്തിനുമുൻപും ദേശീയഗാനം നയപ്രഖ്യാപനശേഷവും ആലപിക്കുന്നതാണ് കീഴ്‌വഴക്കമെന്നാണ് സ്പീക്കറുടെയും സർക്കാരിന്റെയും വാദം.

നിയമസഭയിൽ ദേശീയഗാനത്തെ അപമാനിച്ചതിനാലാണ് ഗവർണർ ഇറങ്ങിപ്പോയതെന്ന് രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ദേശീയഗാനത്തെ ആദരിക്കുകയെന്നത് ഭരണഘടനാപ്രകാരമുള്ള കടമയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഗവർണറുടെ നയപ്രഖ്യാപനം വായിക്കുന്നതിനുമുൻപും ശേഷവും ദേശീയഗാനം ആലപിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷവും ദേശീയഗാനം നയപ്രഖ്യാപനത്തിനുമുൻപ് ആലപിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, നയപ്രഖ്യാപനത്തിനുശേഷം ദേശീയഗാനം ആലപിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് സ്പീക്കർ മറുപടി നൽകുകയും ചെയ്തിരുന്നു. 2023-ൽ നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും ഗവർണർ വായിക്കാതെ വിട്ടതും സർക്കാരുമായുള്ള തർക്കത്തിനു കാരണമായിരുന്നു.

 


പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ ഗവണ്മെന്റ് സഭയോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.  ഗവൺമെന്റ് ചെയ്യുന്ന എല്ലാ നടപടികളും തീരുമാനങ്ങളും സഭയെ അറിയിക്കാനുള്ള ബാധ്യത അവർക്കുണ്ട്. ഈ വ്യവസ്ഥിതി നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും ഗവൺമെന്റ് ചെയ്യാൻപോകുന്ന എല്ലാകാര്യങ്ങളുടെയും  വിശദമായ ഒരു വിവരണം വർഷാരംഭത്തിൽ ഗവൺമെന്റ് സഭയെ അറിയിക്കാറുണ്ട്.  ബ്രിട്ടനിൽ നിന്നാണ് ഈ നടപടിക്രമം നമ്മുടെ ഭരണഘടനയിൽ സ്ഥാനംപിടിച്ചത്. പക്ഷേ, സഭയെ ഇക്കാര്യങ്ങൾ അറിയിക്കുന്നത് ഗവൺമെന്റിന്റെ തലവനല്ല, രാഷ്ട്രത്തിന്റെ തലവനാണ്. നമ്മുടെ ഭരണഘടന അനുസരിച്ച് പാർലമെന്റിലെ നയപ്രഖ്യാപനം രാഷ്ട്രപതിയാണ് നിർവഹിക്കുന്നത്. സംസ്ഥാനങ്ങളിൽ അത് ഭരണഘടനാ തലവനായ ഗവർണറാണ് ചെയ്യുന്നത്. അപ്പോൾ നയപ്രഖ്യാപനമെന്നു പറയുന്നത് ഗവൺമെന്റ് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ സഭയെ അറിയിക്കുന്ന നടപടിയാണ്.

ഭരണഘടനയുടെ 176-ാം അനുച്ഛേദത്തിൽ ഗവർണറുടെ നയപ്രഖ്യാപനത്തെക്കുറിച്ച് പ്രധാനമായി രണ്ടു കാര്യങ്ങളാണ് പറയുന്നത്. ഒന്ന്, വർഷത്തിലാദ്യം നടത്തുന്ന സഭാ സമ്മേളനം ആരംഭിക്കേണ്ടത് ഗവർണറുടെ പ്രസംഗത്തോടെ ആയിരിക്കണം. രണ്ട്, ആ പ്രസംഗത്തിൽ സഭ വിളിച്ചുകൂട്ടാനുണ്ടായ കാരണങ്ങൾ എന്താണെന്ന് ഗവർണർ സഭയെ അറിയിക്കണം. 

 

ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്. അത് പിണറായി വിജയനുള്ള ഗമണ്ടൻ പണിയാണ്. ഇതു വരെ കണ്ടതൊന്നുമല്ല മോനേ വിജയാ കളിയെന്ന് ആർലെകർ കാണിച്ചുതരും. ബി.ജെ പിക്ക് ഒരു പാർലെമെന്റ് സീറ്റ് വാങ്ങിയ നൽകിയ ആരിഫ് മുഹമ്മദ് ഖാനെ ബീഹാർ ഗവർണറാക്കിയതിലൂടെ അദ്ദേഹത്തെ കേന്ദ്രം ആദരിക്കുകയും ചെയ്തു.


കേരള ഗവർണറായി  രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചത് പെട്ടെന്നാണ്. നിയമനം വരെ വാർത്തകൾ പുറത്തുപോയിരുന്നില്ല.  ബിഹാർ ഗവർണറായിരുന്നു  ആർലെകർ.  


സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയത്.. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു.


ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ആർഎസ്എസ് അനുഭാവിയായ ആർലെകർ 1989ലാണ് ബിജെപിയിൽ ചേർന്നത്. 1980 മുതൽ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്. 2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചൽ പ്രദേശ് ഗവർണറായത്. ആർ എസ് എസ് നേതാവ് എന്ന നിലയിൽ ആദർശത്തിൽ അടിയുറച്ച  ജീവിതമാണ് ആർലെ കറിന്റേത്. ആരിഫ് മുഹമ്മദ് ഖാൻ ഒരളവു വരെ പിണറായിയുമായി 

ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ വിട്ടു വീഴ്ച ചെയ്തിരുന്നു. എന്നാൽ പുതിയ ഗവർണർ അങ്ങനെയല്ല.


2026 ൽ കേരളം നിയമസഭാ തിരഞ്ഞടുപ്പിന് ഒരുങ്ങുമ്പോഴാണ് ആർലെകറെ  കോളത്തിലേക്ക് കൊണ്ടു വരുന്നത്. ഒരു കാരണവശാലും പിണറായിയുമായി രമ്യത പുലർത്തേണ്ട എന്ന സന്ദേശമാണ് പുതിയ ഗവർണർക്ക് നൽകുക. 2026 ൽ മൂന്നോ നാലോ സീറ്റുകളെങ്കിലും വാങ്ങി നൽകണം എന്നാണ് ബി ജെ പിയുടെ ആഗ്രഹം. അതിനു വേണ്ടി സുസജ്ജനായ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്  കേന്ദ്രസർക്കാർ.  പിണറായിക്കും ഇതിൽ ഭയം തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം അമിത് ഷായുടെ വിശ്വസ്തനാണ് ഗവർണർ. അമിത് ഷാ പിണറായി  ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചിട്ട് പോലും ഇതിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അമിത് ഷാ പുതിയ ഗവർണർക്ക് മാർഗ നിർദ്ദേശം നൽകുമെങ്കിലും അത് തനിക്ക് വിനയാകുമെന്നും പിണറായിക്ക് അറിയാം. ഇതിനേക്കാൾ ഭേദം ആരിഫ് മുഹമ്മദ് ഖാനാണെന്ന് പിണറായി കരുതുന്ന നാളുകൾ ദൂരെയല്ല.


ബി ജെ പി നേതാവും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറിന്റെ കാബിനറ്റിൽ അംഗമായിരുന്നു ആർലെകർ. ഗോവ നിയമസഭയെ പേപ്പർ രഹിത നിയമസഭയാക്കിയതും ആർലെകറാണ്. ആശയങ്ങളുടെ തമ്പുരാനാണ് പുതിയ ഗവർണർ. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒന്നാം നമ്പർ ശതുവാണ് അദ്ദേഹം. കോൺഗ്രസിനെതിരെ കർശന നിലപാടാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചിരുന്നത്.ഇതാണ് പിണറായിക്ക് വിനയായി തീർന്നത്.

 

തുടക്കത്തിൽ നിശബ്ദമായിട്ടാണ് ഗവർണർ ഭരണം തുടങ്ങിയത്. അത് വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ തുടക്കമാണെന്ന് പിണറായി അറിഞ്ഞില്ല.

   

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ജില്ലയിലെ വടകര അഴിയൂര്‍ പഞ്ചായത്തില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍  (12 minutes ago)

കൊല്ലത്തെ യുവതിയുടെ മരണം ക്രൂര കൊലപാതകമെന്ന് പൊലീസ് : യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു  (25 minutes ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍  (33 minutes ago)

ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത്: കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ അനന്തരാവകാശികള്‍ക്ക് നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി  (43 minutes ago)

ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്സ്  (2 hours ago)

എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി  (2 hours ago)

നടന്‍ ജയം രവി ഇനി മുതല്‍ രവി മോഹന്‍.... എല്ലാവരും എന്നെ രവി മോഹന്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു  (2 hours ago)

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം: വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു  (3 hours ago)

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതി: മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസ് ഈ മാസം 27-ലേക്ക് മാറ്റി  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (3 hours ago)

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്  (3 hours ago)

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

നാളെ മകരവിളക്ക്: പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്; 1,800 പേരെ സന്നിധാനത്തും ബാക്കിയുള്ളവരെ പമ്പ, നിലയ്ക്കല്‍, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും വിന്യസിച്ചിട്ടുണ്  (4 hours ago)

പത്തനംതിട്ട പീഡന കേസില്‍ 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി; ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്; ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി  (4 hours ago)

കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; കൊലപ്പെടുത്തിയത് മറ്റൊരാളെ;സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends