Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...

ആസനം കഴുകാൻ പോലും പാക്കികൾക്ക് വെള്ളമില്ലെന്ന് നിലവിളി തുടങ്ങി..! നിന്റെയൊക്കെകാലന്മാർ വരുന്നെടാ..!

25 APRIL 2025 11:39 AM IST
മലയാളി വാര്‍ത്ത

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിൽ കടുപ്പിക്കുകയാണ് ഇന്ത്യ. ഭീകരാക്രമണത്തിന് അതിർത്തി കടന്ന് പിന്തുന്ന ലഭിച്ചെന്ന് വ്യക്തമാക്കിയ ഇന്ത്യ, 1960 ലെ സിന്ധു നദീജല കരാറിൽ നിന്നും പിന്മാറി. അട്ടാരിയിലെ അതിർത്തി അടച്ചതും പാക്ക് പൗരന്മാരുടെ വിസ റദ്ദാക്കലും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും ഇന്ത്യ നയതന്ത്രപരമായി തിരിച്ചടിച്ചിരുന്നു.

ഇന്ന് ഇതിനെതിരെ പാക്കിസ്ഥാനും തിരിച്ചടിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ നൽകുന്നത് മരവിപ്പിക്കുകയും ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു. ഇതിനപ്പുറം പാക്കിസ്ഥാന് ഇന്ത്യയുമായി സാമ്പത്തികമായി പിടിച്ചു നിൽക്കാൻ സാധിക്കുമോ?

ചായപ്പൊടി വാങ്ങാന്‍ കാശില്ല

50 വർഷം മുൻപ് ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്ന പാകിസ്ഥാൻ. മോശം ഭരണം, സൈനിക സ്വേച്ഛാധിപത്യം,   ഭീകരതയ്ക്ക്  പ്രോത്സാഹനം എന്നിവയാണ് പാക്കിസ്ഥാനെ ദാരിദ്യത്തിലേക്ക് തള്ളിയിട്ടത്. കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ചതും ബലൂചിസ്ഥാനിലെ  കലാപവും,  രാഷ്ട്രീയ അസ്ഥിരതയും പാക്കിസ്ഥാന് ഇടിത്തീയായി.

 



ഇക്കാലത്താണ് ചായ ഉപയോഗം കുറയ്ക്കാൻ പാക്ക് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടത്. തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അതിനായി കൂടുതൽ വിദേശനാണ്യം ചിലവാക്കേണ്ടതിനാൽ ചായയുടെ ഉപയോഗം കുറയ്ക്കാൻ പ്ലാനിങ് വകുപ്പ് മന്ത്രി അഹ്‌സാൻ ഇഖ്ബാൽ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാകിസ്ഥാന്‍റെ വിദേശ കരുതൽ ശേഖരം അപകടകരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

സാമ്പത്തികമായി തകർന്ന പാക്കിസ്ഥാൻ

350 ബില്യൺ ഡോളറിന്‍റെ പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥ 2023 കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധിയാണ്. 2023 മേയിൽ 38.50 ശതമാനമാണ് പാക്കിസ്ഥാനിൽ പണപ്പെരുപ്പം ഉയർന്നത്. വളർച്ച നെഗറ്റീവായി. ആഴ്ചകൾ മാത്രം ഇറക്കുമതി ചെയ്യാനുള്ള അളവിലേക്ക് വിദേശനാണ്യ ശേഖരം ചുരുങ്ങി. പലിശ നിരക്ക് 22 ശതമാനത്തിലേക്ക് കുതിച്ചു.  3.7 ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം മാത്രമേ അക്കാലത്ത് പാക്കിസ്ഥാന്റെ പക്കലുണ്ടായിരുന്നുള്ളൂ.

pak-protest

തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനാൽ അഞ്ച് വർഷത്തോളം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ ലിസ്റ്റിലായിരുന്നു പാക്കിസ്ഥാൻ. ഇത് വായ്പകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി.

അങ്ങനെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം അതിഭീകരമായ 70 ശതമാനത്തിലേക്ക് എത്തി. സർക്കാർ വരുമാനത്തിന്‍റെ പകുതിയും പലിശ തിരിച്ചടവിലേക്ക് പോകുന്ന സാഹചര്യം. അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്നും ലഭിച്ച 3 ബില്യൺ ഡോളറിന്റെ ഹ്രസ്വകാല സാമ്പത്തിക രക്ഷാ പാക്കേജാണ് കടബാധ്യതയുടെ വക്കിൽ നിന്നും പാക്കിസ്ഥാനെ കരകയറ്റിയത്. സഖ്യകക്ഷികളായ സൗദി അറേബ്യ, യുഎഇ, ചൈന എന്നിവരും കോടിക്കണക്കിന് ഡോളറിന്റെ വായ്പ നൽകി.

ആകെ സാമ്പത്തികമായി ഞെരുങ്ങിയ നിലയിൽ നിന്നും കരകയറുകയാണ് പാക്കിസ്ഥാൻ. കഴിഞ്ഞ മാസം ഐ‌എം‌എഫ് പാകിസ്ഥാനുമായി 1.3 ബില്യൺ ഡോളറിന്റെ പുതിയ വായ്പ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. വിദേശനാണ്യ കരുതൽ ശേഖരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വരും വർഷങ്ങളിലും പാക്കിസ്ഥാന് കടം വാങ്ങൽ തുടരേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ഫെബ്രുവരിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 



2025 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന് 22  ബില്യൺ ഡോളറിൻറെ കടം തിരിച്ചടയ്ക്കേണ്ടതുണ്ട്. സിന്ധു നദീജല കരാറിൽ നിന്നും ഇന്ത്യ പിന്മാറിയതിനാൽ പാകിസ്ഥാന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തളർത്തും.  നടപ്പു സാമ്പത്തിക വർഷത്തെ പാക്കിസ്ഥാന്‍റെ  ജിഡിപി വളര്‍ച്ച 2.7 ശതമാനമായിരിക്കുമെന്നാണ ലോകബാങ്ക് പ്രവചനം.

തുടർച്ചയായ വായ്പകളിൽ ജീവിക്കുന്ന ഐഎംഎഫിന്റെ ആവശ്യകതകൾക്കനുസൃതമായി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പാടുപെടുകയും അവസ്ഥയിൽ സൈനികമായ നടപടി പാകിസ്ഥാന് ആത്മഹത്യാപരമായിരിക്കും എന്നാണ് വിലയിരുത്തൽ.


സിന്ധു നദിയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇന്ത്യ കര്‍ശന നടപടികളിലേക്ക് കടക്കും. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധുനദീജലക്കരാര്‍ 1960-ല്‍ യാഥാര്‍ഥ്യമായത്. കരാറിന് കാലപരിധിയില്ല. സിന്ധുനദീതടത്തില്‍പ്പെട്ട കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ ജലം പൂര്‍ണമായി ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടേത് പൂര്‍ണമായും പാക്കിസ്ഥാനും ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍. നദിയിലൂടെയുള്ള ജലത്തിന്റെ 80 ശതമാനവും പാക്കിസ്ഥാനായിരുന്നു. ബാക്കി ഇന്ത്യക്കും. ഇനി ഇതില്‍ കൂടുതല്‍ വിഹിതം ഇന്ത്യ ഉപയോഗിക്കും. ഇതോടെ പാക്കിസ്ഥാന്‍ വമ്പന്‍ പ്രതിസന്ധിയിലുമാകും. ജലത്തിന്റെ ാെഴുക്കിന് പൂര്‍ണ്ണമായും തടയിടാന്‍ വേണ്ട നടപടികളിലേക്ക് ഇന്ത്യ കടക്കും. ജലം തടഞ്ഞുനിര്‍ത്തി സംഭരിക്കാന്‍ ഇന്ത്യക്ക് കുറച്ചു കാലങ്ങളെടുക്കും. പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കേണ്ടിവരും. നിലവില്‍ ചില ഡാമുകള്‍ ഈ നദിയിലുണ്ട്. ഇതെല്ലാം ഇന്ത്യ അടയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അതുകൊണ്ട് തന്നെ സിന്ധുനദീതടത്തിലെ ആറുനദികളില്‍നിന്നുള്ള ജലം പങ്കിടുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടമ്പടി മരവിപ്പിക്കുന്നത് പാക്കിസ്താന് കനത്ത പ്രത്യാഘാതമുണ്ടാക്കും. കൃഷി, ജലസേചനം, ഊര്‍ജം എന്നീ മേഖലകളില്‍ പാകിസ്താന്‍ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്. നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഈ തീരുമാനം സാമ്പത്തികമായി തകര്‍ക്കും. ഉടമ്പടിപ്രകാരം നിലവില്‍ പാകിസ്താന് വെള്ളം വിട്ടുകൊടുക്കുന്ന സിന്ധു, ഝലം, ചെനാബ് നദികളില്‍ ഇന്ത്യക്ക് റിസര്‍വോയറുകള്‍ നിര്‍മിക്കാന്‍ അനുവാദമില്ല. എന്നാല്‍, ഹൈഡ്രോ ഇലക്ട്രിക് റണ്‍ ഓഫ് ദ റിവര്‍ പദ്ധതികള്‍ നടപ്പാക്കാം. റണ്‍ ഓഫ് ദ റിവര്‍ പദ്ധതികളുടെ പ്രത്യേകത, ഇവ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നില്ല എന്നതാണ്. ഉടമ്പടി മരവിപ്പിക്കുന്നതോടെ, ഇന്ത്യക്ക് അണക്കെട്ട് നിര്‍മിച്ച് ജലം സംഭരിക്കാം. സിന്ധു, ഝലം, ചെനാബ് നദികള്‍ ഒഴുകിയെത്തുന്ന കീഴ്ഭാഗത്താണ് പാകിസ്ഥാന്‍. അതുകൊണ്ട് തന്നെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ആനുകൂല്യം അവര്‍ക്കു കിട്ടും.

 

 



ഈ സാഹച്യത്തിലാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ പറയുന്നത്. സിന്ധുനദീജലക്കരാര്‍ ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാകില്ല. അന്തര്‍ദേശീയ നിയമമനുസരിച്ച് കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു. ഉറി ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു്. ഇതു ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍ രക്തവും വെള്ളവും ഒരേ സമയം ഒഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് അന്നും ചെയ്തില്ല. എന്നാല്‍ പഹല്‍ഗാമിലെ ആക്രമണത്തോടെ കര്‍ശന തീരുമാനം മോദി എടുക്കുകയായിരുന്നു.

പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയെ ഇപ്പോഴു ഫലഭൂയിഷ്മായി പിടിച്ച് നിര്‍ത്തുന്നത് സിന്ധു നദിയാണ്. പഞ്ചാബിലെ അഞ്ചു നദികളും ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനില്‍ വെച്ച് സിന്ധുവുമായി ചേര്‍ന്ന് ഒന്നിച്ച് ഒഴുകുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാന്‍ നിരന്തരം പ്രകോപിപ്പിച്ചപ്പോള്‍ പോലും ഈ കരാര്‍ റദാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. മുമ്പ് ഡാമുകള്‍ അടച്ചാല്‍ ജലം ഒഴുക്കി കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഡാം നിറഞ്ഞ് ഇന്ത്യയക്ക് തന്നെ ഭീഷണിയായി മാറുമായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം ഡാമുകളില്‍ നിന്നും ജലം ഒഴുക്കി കൊണ്ടുപോകാന്‍ പ്രത്യേക കനാലുകളും ഉണ്ടാക്കി. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകളും തടയണകളും ഈ നദികളില്‍ ഇന്ത്യ പണിതുയര്‍ത്തിയിട്ടുണ്ട്. അടുത്ത കാലത്ത്, ജലം കൊണ്ടുപോകാന്‍ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി. ഏതെങ്കിലും കാരണവശാല്‍ ഡാമുകള്‍ക്ക് ഷട്ടര്‍ ഇടേണ്ടി വന്നാല്‍ ജലം ഒഴിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് അത്. ഇനി കരാര്‍ മരവിപ്പിച്ചതിനാല്‍ ഡാമുകള്‍ അടയ്ക്കും.

പാക്കിസ്ഥാന്‍ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ 68 ശതമാനം പേരും കൃഷിയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ജലലഭ്യത തടസപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതുമൂലം വിളവെടുപ്പ് കുറയുകയും, ഭക്ഷ്യദൗര്‍ഭികം ഉണ്ടാകുകയും, ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയരുകയും ചെയ്യും. ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ജലലഭ്യതയില്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വരള്‍ച്ചയ്ക്കും പാക്കിസ്ഥാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യ കരാര്‍ എക്കാലത്തേക്കുമായി റദ്ദാക്കിയാല്‍ അത് പാക്കിസ്ഥാന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയെങ്കിലും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തില്‍ പെട്ടെന്നൊരു നിയന്ത്രണം ഇന്ത്യയ്ക്ക് സാധ്യമല്ല. ജലമൊഴുക്ക് തടയാനുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്നത് തന്നെ കാരണം. ആയുധം കൊണ്ട് ഏറ്റുമുട്ടുന്നതിന് പകരം ഇത്തരത്തിലൊരു നീക്കം പാക്കിസ്ഥാന് കടുത്ത പ്രഹരമാകും.

സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ജലം പാക്കിസ്ഥാന്റെ സുപ്രധാന ദേശീയ താല്‍പ്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്താന്‍ നടപടികള്‍ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

'ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയില്ല. ജലം പാകിസ്ഥാന്റെ സുപ്രധാന ദേശീയ താല്‍പ്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജല ലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിന്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും'. പ്രസ്താവനയില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പോലും ഇന്ത്യ നദീജല കരാറില്‍ തീരുമാനമെടുത്തിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

 

 



സിന്ധുനദീജലക്കരാര്‍ പ്രകാരം സിന്ധു കമ്മിഷന്‍ നിലവിലുണ്ട്. ഡേറ്റാ കൈമാറ്റം, പുതിയ പദ്ധതികളുടെ അവലോകനം എന്നിവയാണ് കമ്മിഷന്റെ ചുമതല. ഇരുരാജ്യവുംതമ്മില്‍ തര്‍ക്കമുണ്ടായാല്‍ കമ്മിഷനെ സമീപിക്കണം. നിയമപരമായ തര്‍ക്കങ്ങളാണെങ്കില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാരകോടതിയെ സമീപിക്കണമെന്നാണ് വ്യവസ്ഥ. 2016-ലെ ഉറി ആക്രമണത്തിനുശേഷം കരാര്‍ മരവിപ്പിക്കുന്നതിലേക്ക് കടന്നിരുന്നില്ല. 2023-ല്‍ കരാര്‍ പരിഷ്‌കരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. കരാര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (1 hour ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (1 hour ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (4 hours ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (4 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി  (5 hours ago)

പാലക്കാട് ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം  (5 hours ago)

ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യ  (7 hours ago)

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപഭരണാനുമതി...  (7 hours ago)

വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി  (7 hours ago)

പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍  (7 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം: 'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു  (7 hours ago)

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...  (7 hours ago)

Malayali Vartha Recommends