ആശുപത്രിയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമുണ്ടാകില്ലെന്ന് പറഞ്ഞത് താനാണെന്ന് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറി ബ്ലോക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരുമുണ്ടാകില്ലെന്ന് മന്ത്രിമാരോട് പറഞ്ഞത് താനാണെന്നും സൂപ്രണ്ട് പറഞ്ഞു.
'സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന് മന്ത്രിമാരെ അറിയിച്ചത്. കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കഴിയുമായിരുന്നില്ല. ശുചിമുറി ഉപയോഗിക്കാനായി ആളുകള്‍ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു.'ജയകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha