ശക്തമായ കാറ്റിനെ തുടര്‍ന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ വീടുകള്‍ക്ക് മുകളിലൂടെ മരം കടപുഴകി വീണു....

പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് വീടുകള്‍ക്ക് മുകളിലൂടെ മരം കടപുഴകി വീണു. കരീംനഗറിലെ റസീനയുടെയും ബഷീറിന്റെയും വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണത്.
റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല. വാര്‍ഡ് കൗണ്‍സിലര്‍ എം സുലൈമാന്റെ നേതൃത്വത്തില്‍ ഐ ആര്‍ ഡബ്ല്യു വളണ്ടിയര്‍മാര്‍ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha