തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍...

തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആര്യനാട് പുതുകുളങ്ങര സ്വദേശി ഹക്കീം ആണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്. രാവിലെ 9 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഹക്കീം ഭാര്യ സെലീനയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനു പിന്നാലെ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സെലീന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സെലീനയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ സെലീനയുടെ ബന്ധുക്കള്‍ ഹക്കീമിനെതിരെ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയതോടെ ഒളിവില്‍ പോയ ഹക്കീമിനായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ് ഇയാളെ പൊലീസ് പിടികൂടി.
മുമ്പും പലതവണ മദ്യ ലഹരിയില്‍ പ്രതി സെലീനയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് . നാട്ടുകാരെ മദ്യപിച്ച് അസഭ്യം വിളിച്ചതിനടക്കം പൊലീസില്‍ പരാതി ലഭിച്ചു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അതേസമയം ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് ആര്യനാട് പൊലീസ്
https://www.facebook.com/Malayalivartha