ബഹിരാകാശത്തു നിന്നുള്ള ഇന്ത്യയുടെ ദൃശ്യം അതി മനോഹരമാണെന്ന് ഗ്രൂപ്പ് ക്യാപ്ടന്‍ ശുഭാംശു ശുക്ല...

ഇന്ത്യ വളരെ മനോഹരിയാണ്.... ബഹിരാകാശത്തു നിന്നുള്ള ഇന്ത്യയുടെ ദൃശ്യം അതി മനോഹരമാണെന്ന് ഗ്രൂപ്പ് ക്യാപ്ടന്‍ ശുഭാംശു ശുക്ല. ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശുഭാംശു ഡല്‍ഹിയിലെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഇന്ത്യയുടെ ചെറിയ ക്‌ളിപ്പ് കൈവശമുണ്ട്. അതില്‍ ഇന്ത്യ വളരെ മനോഹരിയാണ്. നാമെല്ലാവരും ഇന്ത്യക്കാരായതിനാല്‍ അത് അങ്ങനെയേ തോന്നൂ. പക്ഷേ സ്പേസ് സ്റ്റേഷനിലുള്ള ഏത് ബഹിരാകാശ യാത്രികനോട് സംസാരിച്ചാലും ഇതു തന്നെ പറയും. രാത്രിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ നിന്ന് തെക്ക് വടക്കോട്ട് ഇന്ത്യയ്ക്കു മുകളിലൂടെ കടന്നുപോകുമ്പോള്‍ ലഭിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കാണാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്.
അതുല്യമായ സ്ഥാനവും ആകൃതിയും കാരണമാണ് ഇന്ത്യ ഇത്ര മനോഹരമാകുന്നത്. വ്യോമസേനയില്‍ നിന്ന് ലഭിച്ച പരിശീലനം ബഹിരാകാശ യാത്രയ്ക്ക് ആത്മവിശ്വാസം നല്‍കിയെന്നും ശുഭാംശു .
അതേസമയം ശുഭാംശു മനുഷ്യരാശിയുടെയും സായുധ സേനയുടെയും പ്രതിനിധിയായാണ് ബഹിരാകാശ യാത്ര നടത്തിയതെന്ന് ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ശുഭാംശു, ഗ്രൂപ്പ് ക്യാപ്ടന്‍മാരായ പ്രശാന്ത് ബി. നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ് എന്നിവരെ രാജ്നാഥ് സിംഗ് ആദരിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് എന്നിവരും പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha