ഓണാഘോഷത്തിനിടെ നിയമസഭയിൽ മരണം..! നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ച് ജീവനക്കാരൻ

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി വാഴയില്‍ ഹൗസില്‍ കുഞ്ഞബ്ദുല്ലയുടെയും ഐഷയുടെയും മകന്‍ വി. ജുനൈസാണ് (45) മരിച്ചത്. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനാണ് ജുനൈസ് അബ്ദുല്ല. നൃത്തപരിപാടിക്കിടെയാണ് കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്.
നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മണിയോടെയാണ് ദാരുണസംഭവം. നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനാണ്.
ഓണസദ്യക്കുശേഷം തിങ്കളാഴ്ച ഉച്ചക്ക് 3.30 ഓടെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു സംഭവം. സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാല്‍വഴുതി വീണെന്നാണ് ഒപ്പമുള്ളവര്‍ ആദ്യം കരുതിയത്. എഴുന്നേല്‍ക്കാതിരുന്നതോടെ ജുനൈസിനെ നിയമസഭയിലെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha