അധ്യാപികയുടെ മരണം: മറ്റൊരു വാഹനം ഇടിച്ചല്ല അപകടമുണ്ടായതെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം... അന്വേഷണം ഊര്‍ജ്ജിതമാക്കി

കഞ്ചിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചത് മറ്റൊരു വാഹനം ഇടിച്ചല്ല അപകടമുണ്ടായതെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, മറ്റൊരു വാഹനം ഇടിച്ചതിന്റെ തെളിവുകള്‍ ലഭ്യമായില്ല. ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോഴേക്കും അപകട കാരണത്തെക്കുറിച്ച് വ്യക്തത വരുമെന്ന്് വാളയാര്‍ ഇന്‍സ്‌പെകടര്‍ അറിയിച്ചു.
ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആന്‍സി (32)യാണ് അപകടത്തില്‍ മരണമടഞ്ഞത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സര്‍വീസ് റോഡില്‍ അപകടം ഉണ്ടായത്.
ഒരു യുവതി പരുക്കേറ്റ് റോഡില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വാളയാര്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് ആന്‍സിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആന്‍സി മരണത്തിന് കീഴടങ്ങി.
അതേസമയം കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ അധ്യാപികയായിരുന്ന ആന്‍സി, കോളേജില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
"https://www.facebook.com/Malayalivartha