പി.എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പി.എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. ധാരണാപത്രത്തില്‍ കേരളത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. പദ്ധതിയില്‍ ചേരാത്തതിനെ തുടര്‍ന്ന് തടഞ്ഞു വച്ച ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആര്‍.എസ്.എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സി.പി.ഐ ഇതിനെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ പദ്ധതിയിലെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതൊക്കെ അവഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്.
https://www.facebook.com/Malayalivartha