നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് : കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് ചൂണ്ടിക്കാട്ടി പരാതിയും ആയി മാതാപിതാക്കള്‍. കുഞ്ഞിന്റെ പിതാവ് ബാലേശ്വര്‍ ഭാട്ടിയാണ് അശ്രദ്ധ ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഈ മാസം അഞ്ചിനായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിന് കുത്തിവെപ്പ് നല്‍കുകയും അതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കൈ വീര്‍ക്കുകയും നീല നിറമാകുകയും ചെയ്തു. അവിടുത്തെ ഡോക്ടറെ ഉടനെ വിവരം അറിയിച്ചെങ്കിലും കുട്ടിയുടെ നില വഷളായതിനാല്‍ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ആരോഗ്യനിലയില്‍ ഒരു മാറ്റവും സംഭവിച്ചില്ല. ഇപ്പോള്‍ കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha