Widgets Magazine
12
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....


സംസ്ഥാനത്ത് മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്


കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങി.... ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ... ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

സെന്‍ട്രല്‍ ജയിലിലെ 'ഫ്രീഡം ഫുഡിന്' വില കൂട്ടി; പുതുക്കിയ വില ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു

12 JUNE 2026 05:37 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തയ്യാറാക്കി 'ഫ്രീഡം ഫുഡ്' എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന പ്രധാന ഭക്ഷണവിഭവങ്ങള്‍ക്ക്് വില കൂട്ടി. പുതുക്കിയ വില ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു. സാധനങ്ങളുടെ വിലവര്‍ധന കണക്കിലെടുത്താണ് വിഭവങ്ങള്‍ക്ക് നേരിയ വിലവര്‍ധന വരുത്തിയിരിക്കുന്നത്. അതേസമയം ബിരിയാണി ഒഴികെയുള്ള മറ്റ് ഉത്പന്നങ്ങള്‍ക്ക് നിലവില്‍ വില കൂട്ടിയിട്ടില്ല. ചിക്കന്‍ ബിരിയാണിക്ക് 70 രൂപയില്‍നിന്ന് 80 ആയും വെജിറ്റബിള്‍ ബിരിയാണിക്ക് 45ല്‍നിന്ന് 50 ആയും റൈസിന് 40ല്‍നിന്ന് 45 രൂപയുമായാണ് വര്‍ധന. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതിനാല്‍ ജയില്‍ ഉത്പന്നങ്ങളുടെയും വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് തന്നെ ജയില്‍ സൂപ്രണ്ടുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചത്. ജയില്‍ ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ചിക്കന്‍ ബിരിയാണിക്കും ചപ്പാത്തിക്കുമാണ്.

മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ഈ ജയിലില്‍നിന്ന് മാത്രം ചുട്ടെടുത്ത് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കന്‍കറി, ചിക്കന്‍ കബാബ്, ചിക്കന്‍ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് 'ഫ്രീഡം ഫുഡ്' ബ്രാന്‍ഡില്‍ പ്രധാനമായും വിപണിയിലെത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപത്ത് പുതുതായി നിര്‍മിച്ച ജയില്‍ കഫെ, ജയിലിനു മുന്നിലെ രണ്ട് കൗണ്ടറുകള്‍ എന്നിവയ്ക്ക് പുറമെ തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡുകള്‍, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ കൗണ്ടറുകള്‍ വഴിയും ജനങ്ങള്‍ക്ക് ജയില്‍ ഭക്ഷണം വാങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്  (4 minutes ago)

കാട്ടാക്കടയില്‍ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം  (10 minutes ago)

മാസപ്പടി കേസില്‍ വീണയ്ക്ക് ബുധനാഴ്ച ഹാജരാകാന്‍ സമന്‍സ് ഇ.ഡി  (15 minutes ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; മേക്കിംഗ് വീഡിയോ പുറത്ത്!!!  (24 minutes ago)

അട്ടപ്പാടി ചുരത്തില്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിലെ രോഗി മരിച്ചു  (28 minutes ago)

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി  (32 minutes ago)

ഏഴ് പേർക്ക് കൂടി ഷിഗല്ല; ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി; വയനാട് ജാഗ്രത; നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരം  (43 minutes ago)

ശക്തമായ മഴയിലും കാറ്റിലും വീടുകളുടെ മേൽക്കൂരകളും, ചുമരുകളും തകർന്ന് കേടുപാടുകൾ സംഭവിച്ച് ദുരിതത്തിലായ കുടുംബങ്ങൾക്ക് താത്ക്കാലിക താമസ സൗകര്യം ഒരുക്കി; കാലങ്ങളായുള്ള ഭൂമി പട്ടയവുമായി ബന്ധപ്പെട്ട ആശങ്കക  (45 minutes ago)

56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്ന മേജർ രവിയുടെ പരാമർശം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ  (54 minutes ago)

പെട്രോൾ വില 50 രൂപയാകുന്നു !! വെറുതെ തള്ളുന്നതല്ല ... ഇത് മോദിയുടെ മാസ്സ് നീക്കം അന്തംവിട്ട് ലോകരാജ്യങ്ങൾ കണ്ട് പഠിയ്ക്ക്....ഇതാണ് ഇന്ത്യ  (58 minutes ago)

ഇ ഡിയ്ക്ക് മുന്നിൽ 18 -ാം അടവ് പയറ്റി വീണ ടി ; 3 തവണ ED സമൻസ് അയക്കും; മൂന്നാം വട്ടം അറസ്റ്റ് വാറന്റ്?  (1 hour ago)

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി  (1 hour ago)

പ്രവാസികൾക്ക് വെള്ളിടി വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും...ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടും വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയരുന്നു  (1 hour ago)

നിന്റെയൊക്കെ പട്ടി ഷോ വീട്ടിൽ കാണിക്ക്..! സുഗതനെ കൊന്നോ..? EDയെ അടിച്ചവന്മാർക്ക് കാപ്പയും ഇല്ല കോപ്പുമില്ല..പൊട്ടിത്തെറിച്ച് ശ്രീലേഖ  (1 hour ago)

സെന്‍ട്രല്‍ ജയിലിലെ 'ഫ്രീഡം ഫുഡിന്' വില കൂട്ടി; പുതുക്കിയ വില ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു  (1 hour ago)

Malayali Vartha Recommends