പെട്രോൾ വില 50 രൂപയാകുന്നു !! വെറുതെ തള്ളുന്നതല്ല ... ഇത് മോദിയുടെ മാസ്സ് നീക്കം അന്തംവിട്ട് ലോകരാജ്യങ്ങൾ കണ്ട് പഠിയ്ക്ക്....ഇതാണ് ഇന്ത്യ

ഇന്ത്യയുടെ ഊര്‍ജ്ജ വിപണിയില്‍ വന്‍ വിപ്ലവം. ആഗോള വമ്പന്‍മാരെ പോലും ഞെട്ടിക്കുന്ന ഭാരതത്തിന്റെ മാജിക് ഇന്ധനവും, എണ്ണ കണ്ടുപിടിത്തങ്ങളും ...
മിഡിൽ ഈസ്റ്റ് യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിക്കിടയിൽ വലിയ ഒരു പ്രഖ്യാപനം വന്നു... പെട്രോൾ വില 50 രൂപയാകും. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികവും വിതരണം ചെയ്യുന്ന പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം മൂലം അസംസ്കൃത എണ്ണയുടെ വില ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ഈ പ്രസ്താവന.
ഇറാൻ–അമേരിക്ക സംഘർഷം ശക്തമാകുന്നു. ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ഇന്ത്യയുടെ എണ്ണ വിതരണത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചിട്ടുണ്ട്. . ലോകം മുഴുവൻ എണ്ണവില കുതിക്കുമെന്ന ആശങ്കയിലാണ്.
പക്ഷേ ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഒരു വലിയ പ്രതിരോധ കവചം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
അത് സൈനിക ശക്തിയല്ല...
അത് പുതിയ എണ്ണപ്പാടങ്ങളുമല്ല...
അത് എത്തനോൾ കലർത്തിയ പെട്രോൾ ആണ്.
പുതിയ ഭാരതത്തിന്റെ പുതിയ ഇന്ധനം, അതെ എഥനോളിനെ പറ്റി തന്നെയാണ് പറഞ്ഞുവരുന്നത്. പെട്രോളില്‍ 5% എഥനോള്‍ ചേര്‍ത്ത് തുടങ്ങിയ ഇന്ത്യ നിലവില്‍ ഇ20 കൈവരിച്ചിരിക്കുന്നു. നിങ്ങള്‍ ഇന്ന് അറിഞ്ഞും, അറിയാതെയും പമ്പുകളില്‍ നിന്ന് അടിക്കുന്ന പെട്രോളില്‍ 20% എഥനോള്‍ ആണ്. ഈ നീക്കം ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഈ കഴിഞ്ഞവാരം മുതല്‍ രാജ്യത്ത് ഇ85 പെട്രോള്‍ ലഭ്യമായി തുടങ്ങി. അതായത് 85% എഥനോള്‍ കലര്‍ന്ന പെട്രോള്‍. അടുത്തവര്‍ഷത്തോടെ ഇ100 കൈവരിക്കാന്‍ രാജ്യം കൊതിക്കുന്നു. ഫ്‌ലെക്‌സ് ഫ്യുവല്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഈ മാജിക് ഇന്ധനത്തില്‍ 93- 95% വരെ എഥനോള്‍ ആയിരിക്കും.
ഫ്‌ലെക്‌സ് ഫ്യുവല്‍ എന്‍ജിനുകളില്‍ മാത്രമാകും ഇത് ഉപയോഗിക്കാനാകുക. ഈ വാഹനങ്ങള്‍ നിരത്തിലെത്തുന്നതോടെ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
എന്തുകൊണ്ടാണ് മോദി സർക്കാർ ഇതിന് ഇത്ര പ്രാധാന്യം നൽകുന്നത്? ഇത് ശരിക്കും ഇന്ത്യയെ എണ്ണ ഇറക്കുമതിയിൽ നിന്ന് രക്ഷിക്കുമോ?
ഹോർമസ് കടലിടുക്ക് അടഞ്ഞാൽ പോലും ഇന്ത്യയ്ക്ക് ഇതുകൊണ്ട് ഗുണമുണ്ടാകുമോ? നമുക്ക് വിശദമായി നോക്കാം.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതായത് എണ്ണവില ഉയർന്നാൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണ്.ഡോളറിൽ പണം കൊടുത്ത് എണ്ണ വാങ്ങണം. രൂപയുടെ മൂല്യം ഇടിയും. വിലക്കയറ്റം വർധിക്കും. പെട്രോൾ, ഡീസൽ വില കൂടും. അതുകൊണ്ടാണ് സർക്കാർ വർഷങ്ങളായി എണ്ണ ആശ്രിതത്വം കുറയ്ക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ ഇറാൻ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്ധന പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാരിന്റെ വമ്പന്‍ തന്ത്രപരമായ നീക്കം. ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി എഥനോള്‍ പെട്രോളിന് ഏര്‍പ്പെടുത്തിയിരുന്ന എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി.പെട്രോളില്‍ 22% മുതല്‍ 30% വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങള്‍ക്കാണ് ഈ വമ്പന്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്
പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പെട്രോളിൽ എഥനോൾ കലർത്തി തുടങ്ങിയത്. ഉയർന്ന അളവിൽ എഥനോൾ അടങ്ങുന്ന ഇന്ധനത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ഫ്‌ലെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി E85 പെട്രോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാർ പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ധനത്തിന്റെ നികുതി ഒഴിവാക്കുന്നതോടെ പമ്പുകളിൽ ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ പെട്രോൾ വില കുറയാൻ ഇത് കാരണമായേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങി.
ഇന്ധനവില കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് (Ethanol blended petrol) ഏർപ്പെടുത്തിയിരുന്ന എക്‌സൈസ് ഡ്യൂട്ടി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. പെട്രോളിൽ 22% മുതൽ 30% വരെ എഥനോൾ കലർത്തിയ ഇന്ധനത്തിനാണ് എക്‌സൈസ് ഡ്യൂട്ടിയിൽ ഇളവ് നൽകുന്നത്. 22%, 25%, 27%, 30% എന്നീ ക്രമത്തിൽ എഥനോൾ കലർത്തിയ പെട്രോളിനാണ് (E22, E25, E27, E30) സെൻട്രൽ എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കിയത്. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിക്ക് പുറമെ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് (AIDC) എന്നിവയും സർക്കാർ നീക്കം ചെയ്തിട്ടുണ്ട്.
ബേസിക് എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്മെന്റ് സെസ് എന്നിവയിലാണ് ഈ ഭേദഗതികൾ വരുത്തിയിരിക്കുന്നത്
കരിമ്പ്, ചോളം, അരി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ഒരു ബയോഫ്യൂവലാണ് എത്തനോൾ. ഇത് പെട്രോളുമായി കലർത്തി വാഹനങ്ങളിൽ ഉപയോഗിക്കാം. അതായത് ഭൂമിക്കടിയിൽ നിന്ന് എടുക്കുന്ന ക്രൂഡ് ഓയിലിന് പകരം വയലുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനം. ഇവിടെ നിന്നാണ് ഇന്ത്യയുടെ വലിയ സാമ്പത്തിക ഗണിതം ആരംഭിക്കുന്നത് .. നികുതികള്‍ കൂട്ടത്തോടെ ഒഴിവാക്കുന്നതോടെ പമ്പുകളില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഈ പെട്രോളിന് വലിയ രീതിയില്‍ വില കുറയാന്‍ കാരണമാകും
മാത്രമല്ല ഒരു ലിറ്റർ പെട്രോളിൽ 20 ശതമാനം എത്തനോൾ ചേർത്താൽ അത്രയും പെട്രോൾ കുറച്ച് മതിയാകും. കോടിക്കണക്കിന് ലിറ്റർ പെട്രോൾ പ്രതിവർഷം ലാഭിക്കാനാകും. ഇത് രാജ്യത്തിന് ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണയ ലാഭം നൽകുന്നു. അതിനാൽ ഇന്ത്യയ്ക്ക് കുറച്ച് എണ്ണ മാത്രം ഇറക്കുമതി ചെയ്താൽ മതി. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയാണ് Strait of Hormuz. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന എണ്ണയുടെ വലിയൊരു ഭാഗം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇറാൻ ഈ വഴി തടഞ്ഞാൽ ലോക എണ്ണ വിപണിയിൽ വലിയ പ്രതിസന്ധി ഉണ്ടാകും. എണ്ണവില കുതിച്ചുയരും. ഇന്ത്യയും ബാധിക്കപ്പെടും. പക്ഷേ ഇവിടെ എത്തനോൾ ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു.
കാരണം ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ ഒരു ഭാഗമെങ്കിലും സ്വന്തം രാജ്യത്ത് ഉൽപ്പാദിപ്പിച്ച എത്തനോളിലൂടെ നിറവേറ്റാൻ കഴിയും.
അതുകൊണ്ട് ആഘാതം കുറയും. പൂർണ്ണമായി ഒഴിവാകില്ല. പക്ഷേ ആഘാതത്തിന്റെ തീവ്രത കുറയും.
എത്തനോൾ പദ്ധതിയുടെ മറ്റൊരു വലിയ ഗുണം കർഷകർക്കാണ്.മുമ്പ് അധികമായി ഉൽപ്പാദിപ്പിച്ച കരിമ്പും ധാന്യങ്ങളും പലപ്പോഴും നഷ്ടമാകുമായിരുന്നു. ഇപ്പോൾ അവ എത്തനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. അതിലൂടെ: കർഷകർക്ക് അധിക വരുമാനം
കാർഷിക മേഖലയിൽ പുതിയ നിക്ഷേപങ്ങൾ.. ഗ്രാമീണ തൊഴിലവസരങ്ങൾ എന്നിവ ലഭിക്കുന്നു. അതിനാലാണ് സർക്കാർ ഈ പദ്ധതിയെ കർഷക സൗഹൃദ നയമായി അവതരിപ്പിക്കുന്നത്.
ഇത് കൂടാതെ എത്തനോൾ പെട്രോൾ കത്തുമ്പോൾ ചില മലിനീകരണ ഘടകങ്ങൾ കുറയുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കുന്നു. അതുകൊണ്ട് ശുദ്ധമായ ഇന്ധനത്തിലേക്കുള്ള ഒരു ഇടനാഴിയായി ഇതിനെ പല വിദഗ്ധരും കാണുന്നു.
കണ്ടുപിടിത്തങ്ങളുടെ നീണ്ടനിര തന്നെ ഇതോടനുബന്ധിച്ച് ഉണ്ടായിട്ടുണ്ട് . കണ്ടുപിടിത്തങ്ങളിലേയ്ക്ക് വരുമ്പോള്‍ പ്രധാനം അടുത്തിടെ ആന്‍ഡമാന്‍ കടലില്‍ കണ്ടെത്തിയ പുതിയ പ്രകൃതിവാതക ശേഖരം ആണ്. കേന്ദ്ര സര്‍ക്കാരിന്റെ സമുദ്ര മന്ഥന്‍ മിഷനു കീഴില്‍ ഒയില്‍ ഇന്ത്യ ലിമിറ്റഡ് ആണ് ഇതു തിരിച്ചറിഞ്ഞിരിക്കുന്നത്. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റര്‍ മാറി കടലിലാണ് ഈ പ്രകൃതിവാതക ശേഖരം. ഈ മേഖലയില്‍ വലിയ തോതില്‍ ഹൈഡ്രോകാര്‍ബണ്‍ ശേഖരമുണ്ടെന്നാണ് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ അനുയോജ്യമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
മറ്റ് എണ്ണ- വാതക കണ്ടെത്തലുകള്‍
കൃഷ്ണ- ഗോദാവരി ബേസിന്‍: ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും വലുതുമായ പ്രകൃതിവാതക നിക്ഷേപ മേഖലയാണിത്. ആന്ധ്രാപ്രദേശ് തീരമാണിത്. ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പര്യവേക്ഷണം ചെയ്യുന്നു.
മഹാനദി ബേസിന്‍: ആന്‍ഡമാന്‍, ബംഗാള്‍ മേഖലകളോട് സാമ്യമുള്ള ഒഡീഷന്‍ തീരം. ആഴക്കടലില്‍ പുതിയ എണ്ണ- വാതക സാന്നിധ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാവേരി ബേസിന്‍: തമിഴ്‌നാട് തീരത്തും വലിയതോതില്‍ എണ്ണശേഖരം തിരിച്ചറിഞ്ഞിട്ടുണ്ട്.
ബംഗാള്‍- പൂര്‍ണിയ ബേസിന്‍: ഗംഗാ- ബ്രഹ്‌മപുത്ര നദികള്‍ തീര്‍ത്ത പശ്ചിമ ബംഗാള്‍ തീരക്കടലിലും വന്‍തോതില്‍ പ്രകൃതിവാതക നിക്ഷേപം ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പടിഞ്ഞാറന്‍ തീരവും ഉള്‍നാടന്‍ മേഖലകളും: അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന മുംബൈ ഹൈ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കേന്ദ്രമായി തുടരുന്നു. രാജസ്ഥാനിലെ ബാര്‍മറിലെ മംഗള, ഭാഗ്യം, ഐശ്വര്യ തുടങ്ങിയ എണ്ണപ്പാടങ്ങളും ഇന്ത്യയുടെ എണ്ണലക്ഷ്യങ്ങളില്‍ പ്രധാനം തന്നെ.
ഇത് കൊണ്ട് രാജ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ അനവധിയാണ് .ഇന്ത്യയുടെ പുതിയ മാജിക് ഇന്ധനം കയറ്റുമതി ചെയ്യാനുള്ള സാധ്യതകളും അനന്തമാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്നതു വഴി രാജ്യത്തിന്റെ വിദേശനാണയ ശേഖരം ശക്തിപ്പെടും.
രൂപയുടെ മൂല്യം ശക്തിപ്പെടും.ആന്‍ഡമാന്‍ തീരത്തടക്കമുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ ആഭ്യന്തര ഇന്ധന ഉല്‍പ്പാദനം വര്‍ധിപ്പിക്കും.
എണ്ണയ്ക്കായി ആഗോളവിപണികളെ അമിതമായി ആശ്രയിക്കേണ്ടി വരില്ല.രാജ്യത്തുടനീളം പുതിയ എഥനോള്‍ പ്ലാന്റുകള്‍, പമ്പുകള്‍ സ്ഥാപിക്കുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.ആഗോളതാപനം കുറയ്ക്കാൻ ഇന്ത്യയെടുത്ത പ്രതിജ്ഞയോട് വേഗത്തില്‍ അടുക്കാന്‍ കഴിയും.
വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന പുതിയ വാഹനങ്ങളെല്ലാം ഇത്തരം എഥനോള്‍ പെട്രോളില്‍ ഓടിക്കാന്‍ പാകത്തിലുള്ള ഫ്‌ലെക്‌സ് ഫ്യൂവല്‍ എഞ്ചിനുകളോടെയാണ് പുറത്തിറങ്ങുന്നത്. നികുതിയിളവ് വഴി വില കുറയുന്നതോടെ സാധാരണക്കാര്‍ ഇത്തരം ഇന്ധനങ്ങളിലേക്ക് അതിവേഗം മാറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
ഈ നികുതിയിളവ് ആനുകൂല്യം ലഭിക്കുന്നതിന് സർക്കാർ ചില കർശന വ്യവസ്ഥകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. BIS മാനദണ്ഡങ്ങൾ: വിൽക്കുന്ന ഇന്ധനം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചിരിക്കണം.
നികുതി വ്യവസ്ഥകൾ: ഇന്ധനത്തിൽ ചേർക്കുന്ന പെട്രോൾ ഘടകത്തിന് കൃത്യമായി എക്സൈസ് ഡ്യൂട്ടിയും, എഥനോൾ ഘടകത്തിന് ബാധകമായ ജിഎസ്ടിയും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
എഥനോൾ ബ്ലെൻഡിങ് പദ്ധതി വഴി രാജ്യത്തിന് വലിയ സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഈ പദ്ധതി വഴി ഏകദേശം 1.84 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ 302 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും, 909 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ തടയാനും സാധിച്ചു.
. വിപണിയിൽ ഫ്ലെക്സ്-ഫ്യുവൽ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ വ്യാപകമാകുന്നതോടെ കർഷകർക്കും ആഭ്യന്തര ഡിസ്റ്റിലറികൾക്കും ഇതിന്റെ പ്രയോജനം ഇനിയും വർദ്ധിക്കും. വരും വർഷങ്ങളിൽ കൂടുതൽ വിദേശനാണ്യം ലാഭിക്കാനും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാനും ഈ നികുതിയിളവ് തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha



























