ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി. കൽപാത്തി ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീ നാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപാത്തി മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം, ചാത്തപുരം ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ രഥോത്സവത്തിന് കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 11നും 11.45നും ഇടയിലായിരുന്നു കൊടിയേറ്റം.
വൈകുന്നേരം യാഗശാലാപൂജ, അഷ്ടബലി, ഗ്രാമപദക്ഷിണം എന്നിവയുണ്ടായിരുന്നു. പുതിയ കൽപാത്തി മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ യാഗശാല പൂജകൾ, വേദപാരായണം, രുദ്രാഭിഷേകം, സ്വാമി പുറപ്പാട് എന്നിവക്ക് ശേഷം 11നും 11.45നും ഇടയിൽ കൊടിയേറ്റ് നടന്നു.
വൈകുന്നേരം ദേവപാരായണം, രുദ്രക്രമാർച്ചന, സ്വാമി എഴുന്നള്ളത്ത് എന്നിവയുണ്ടായി. പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ 10.45നും 11.15നും ഇടയിലായിരുന്നു കൊടിയേറ്റം നടന്നത്. ചാത്തപുരം ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ 9.30നും 10.30നുമായിരുന്നു കൊടിയേറ്റ്.
നവംബർ 16 വരെ രാവിലെ ഏഴിന് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ക് മഹാന്യാസ പുരസരം, ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാര ദീപാരാധന, യാഗശാലപൂജ, അഷ്ടപദി, വേദപാരായണം, ഗ്രാമപ്രദക്ഷിണം എന്നിവയുണ്ടാകുന്നതാണ്.
"https://www.facebook.com/Malayalivartha

























