Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിനെച്ചൊല്ലി കേരളത്തിൽ വിവാദം, സർക്കുലറിനെതിരെ പിണറായി

09 NOVEMBER 2026 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ

ബാറിന് ലൈസൻസ് അനുവദിച്ചത് സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥർ തീരുമാനിച്ചപ്പോൾ വിവാദമായി, രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, എക്സൈസ് കമ്മീഷണർക്ക് സ്ഥാനമാറ്റം! എന്നാൽ സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും സർക്കാർ അനുമതി വേണ്ടെന്ന ഉത്തരവ് പുറത്തിറങ്ങുമ്പോൾ അതെന്ത് നയമാണ്? ബാർ ലൈസൻസിന്റെ കാര്യത്തിൽ സർക്കാരിന്റെ അറിവും നിയന്ത്രണവും പ്രധാനമാകുമ്പോൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതെന്തിന്? ചോദ്യങ്ങളുയർത്തി പ്രതിപക്ഷവും സമരത്തിനൊരുങ്ങി എസ്എഫ്ഐയും. കോഴ്സും സീറ്റും തോന്നുംപടി കൂട്ടാൻ കോളേജുകൾക്ക് അധികാരം നൽകുകയാണോ സർക്കാർ? കേരളത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.

സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിനെച്ചൊല്ലി കേരളത്തിൽ വിവാദം. വിദ്യാഭ്യാസ മേഖല സ്വകാര്യ മാനേജ്‌മെന്റുകൾക്ക് വിട്ടുകൊടുക്കുകയാണെന്ന് ആരോപിച്ച് സർക്കുലർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്നാൽ അക്കാദമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ വിശദീകരണം.

സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണ എയ്ഡഡ് കോളേജുകൾക്കും പുതിയ അൺഎയ്ഡഡ് അഥവാ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാർ നൽകുന്ന നിരാക്ഷേപപത്രമായ എൻ.ഒ.സി ഇനി ആവശ്യമില്ലെന്നാണ് പുതിയ സർക്കുലറിലെ പ്രധാന വ്യവസ്ഥ. പുതിയ കോഴ്സുകൾ ആരംഭിക്കുന്ന കാര്യം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മതിയാകും. നിലവിലുള്ള സ്വാശ്രയ കോഴ്സുകളിൽ സ്ഥിരമായി സീറ്റുകൾ വർധിപ്പിക്കുന്നതിനും പ്രത്യേക സർക്കാർ അനുമതി വേണ്ടെന്നതാണ് മറ്റൊരു പ്രധാന മാറ്റം. നവംബർ ആറിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

സംസ്ഥാനത്ത് ആകെ 61 സ്വയംഭരണ കോളേജുകളാണുള്ളത്. ഇതിൽ 37 എണ്ണം സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളേജുകളും 23 എണ്ണം സ്വാശ്രയ സ്വയംഭരണ കോളേജുകളുമാണ്. സർക്കാർ മേഖലയിലുള്ള ഏക സ്വയംഭരണ കോളേജ് എറണാകുളം മഹാരാജാസ് കോളേജാണ്. അതായത് 60 കോളേജുകൾക്കാണ് പുതിയ ഇളവുകളുടെ പ്രയോജനം ലഭിക്കുക. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ്, ചങ്ങനാശേരി അസംപ്ഷൻ കോളേജ്, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് തുടങ്ങിയവ സ്വയംഭരണ എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് തുടങ്ങിയവ സ്വാശ്രയ സ്വയംഭരണ വിഭാഗത്തിലുമുണ്ട്.

എന്നാൽ എല്ലാ കോളേജുകൾക്കും ഒരേ ഇളവല്ല ലഭിക്കുന്നത്. സ്വയംഭരണ പദവിയില്ലാത്ത അൺഎയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ എൻ.ഒ.സി ആവശ്യമാണ്. അതുപോലെ എയ്ഡഡ് വിഭാഗത്തിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും നിലവിലുള്ള സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനും സർക്കാർ അനുമതി തുടരും. എന്നാൽ ഈ അനുമതിക്ക് ഇടയ്ക്കിടെ പുതുക്കൽ ആവശ്യമില്ല. സ്വാശ്രയ കോളേജുകൾ എൻ.ഒ.സി എല്ലാ വർഷവും പുതുക്കണമെന്ന വ്യവസ്ഥ മാറ്റി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

അൺഎയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള കോഴ്സുകളിലെ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാം. പ്രവേശന നടപടികൾ പൂർത്തിയായശേഷം പുതുതായി ആരംഭിച്ച കോഴ്സുകളുടെയും വർധിപ്പിച്ച സീറ്റുകളുടെയും വിവരങ്ങൾ സർവകലാശാല സർക്കാരിന് റിപ്പോർട്ട് ചെയ്യണം. അതായത്, സർക്കാർ അനുമതി മുൻകൂട്ടി വാങ്ങുന്ന രീതിക്ക് പകരം ചില വിഭാഗങ്ങളിൽ മുൻകൂർ അറിയിപ്പും പിന്നീട് റിപ്പോർട്ടും നൽകുന്ന സംവിധാനത്തിലേക്കാണ് മാറ്റം. സർക്കാർ കോളേജുകളെ ഈ ഇളവുകൾ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയിലാണ് സർക്കുലറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയത്. ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിനായി വിട്ടുകൊടുക്കുന്നതാണ് തീരുമാനമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ആവശ്യകതാ പഠനം നടത്താതെ സീറ്റുകൾ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറയുന്നു. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് കോടതിയിൽ നൽകിയ ഉറപ്പുകൾ ലംഘിക്കുന്ന നടപടിയാണിതെന്നും പിണറായി ആരോപിച്ചു. മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടാനും പണം വാങ്ങി സീറ്റുകൾ വിൽക്കാനുമുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നാണ് ആവശ്യം.

എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അക്കാദമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കാനും പുതിയ കാലത്തെ കോഴ്സുകൾ ആരംഭിക്കുന്നതിലെ ഭരണപരമായ കാലതാമസം ഒഴിവാക്കാനുമാണ് തീരുമാനമെന്നാണ് മന്ത്രിയുടെ വിശദീകരണം. മറ്റു പല സംസ്ഥാനങ്ങളിലും സ്വയംഭരണ കോളേജുകൾക്ക് പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഇത്തരം സർക്കാർ അനുമതി ആവശ്യമില്ലെന്നും കേരളത്തിലും അതിനനുസരിച്ചുള്ള മാറ്റമാണ് കൊണ്ടുവരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. മെറിറ്റോ സംവരണ വ്യവസ്ഥകളോ ലംഘിക്കപ്പെടില്ലെന്നും അഴിമതി ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കോഴ്സുകൾ ആരംഭിക്കാനും സീറ്റുകൾ വർധിപ്പിക്കാനും കോളേജുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണകരമാകുമോ? അതോ സർക്കാർ നിയന്ത്രണങ്ങൾ കുറയുന്നത് സാധാരണക്കാരായ വിദ്യാർഥികളുടെ പഠനാവകാശത്തെയും മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തെയും ബാധിക്കുമോ? ഇതാണ് ഇപ്പോൾ കേരളത്തിൽ ഉയരുന്ന പ്രധാന ചോദ്യം. സർക്കുലർ പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ നിലപാടും തമ്മിലുള്ള തർക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...  (3 minutes ago)

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ  (13 minutes ago)

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...  (15 minutes ago)

അമേരി​ക്ക മേജർ സോക്കർ ലീഗിൽ ഈ സീസണി​ലും ഏറ്റവും കൂടുതൽ ഗോളുകൾ നേടി​യ കളി​ക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി​  (26 minutes ago)

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും  (33 minutes ago)

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാ  (39 minutes ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്  (46 minutes ago)

സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (51 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്... ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്  (58 minutes ago)

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ  (1 hour ago)

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റ  (1 hour ago)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും.  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...  (3 hours ago)

Malayali Vartha Recommends