17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ ഓടിച്ച വാഹനത്തിന്റെ ഉടമയായ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് എംഎസിടി ജഡ്ജി ഇന്നു മുതൽ ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിൽ സിറ്റിങ് ആരംഭിക്കും.
ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവ. പ്ലീഡർക്കും നോട്ടിസ് അയച്ചു. പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിനു ശേഷം ജഡ്ജി കോടതിയിൽ ഹാജാരായിരുന്നില്ല. സ്കൂട്ടറിൽ യാത്ര ചെയ്ത ജയബാലകൃഷ്ണൻ കഴിഞ്ഞ ഒക്ടോബർ 25നു പുലർച്ചെ 2.20നാണു പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് മരിച്ചത്.
∙ ജാമ്യം റദ്ദാക്കണമെന്ന് കുടുംബം
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരനു ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. മക്കളായ ആർ.ജെ. ഭദ്രകീർത്തി, ആർ.ജെ.ഭരത് ശങ്കർ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചതു സെഷൻസ് കോടതിയും ശരിവച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ജസ്റ്റിസ് സി.ജയചന്ദ്രൻ പരിഗണിക്കും.
ബാലനീതി നിയമം വകുപ്പ് 12(1)ലെ വ്യവസ്ഥകൾ പ്രകാരം, ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യം നൽകുന്നതു നീതിനിർവഹണം തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നു ഹർജിയിൽ വാദിക്കുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിൽ അടക്കം നടപടികളിൽ ഗുരുതരവീഴ്ച കോടതി കണ്ടെത്തിയെങ്കിലും ജാമ്യം നൽകിയതു ശരിവയ്ക്കുകയായിരുന്നു.
ജഡ്ജിയുടെ മകനാണു പതിനേഴുകാരൻ. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്കൂട്ടറിൽ യാത്രചെയ്ത ജയബാലകൃഷ്ണൻ ഒക്ടോബർ 25നു പുലർച്ചെ 2.20നാണു പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് മരിച്ചത്.
https://www.facebook.com/Malayalivartha
























