ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് ചില മേഖലകളിൽ പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ടാണ് ചടങ്ങുകൾ തുടങ്ങുന്നത്.
തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷണം പ്രമാണിച്ചാണ് നിയന്ത്രണം. ശംഖുമുഖം-കണ്ണാന്തുറ-കൊച്ചുവേളി റോഡിൽ 13.11.2026 തീയതി മുതൽ 22.11.2026 തീയതി വരെ ഗതാഗതനിയന്ത്രണ ഉണ്ടായിരിക്കും. ശംഖുമുഖം -കൊച്ചുവേളി റോഡിലും വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് റോഡ് , ബാലനഗർ റോഡ് , വെട്ടുകാട് എൽ.പി സ്കൂൾ റോഡ് എന്നീ റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha


























