സിപിഎം ശബ്‌ദം വീണ്ടും, സന്ധ്യ നടത്തിയത് സൗരോര്‍ജത്തിന്റെ താടകാവതരണം, ചിറ്റിലപ്പള്ളി ചെറ്റലപ്പള്ളിയാണ്

ഉപരോധ സമരത്തില്‍ പ്രതിഷേധിച്ച സന്ധ്യയ്‌ക്കെതിരെ സിപിഎം ഇന്നും രൂക്ഷമായ വിമര്‍ശനം നടത്തി. മാത്രമല്ല പാരിതോഷികം പ്രഖ്യാപിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയേയും വിമര്‍ശിച്ചു. ക്ലിഫ് ഹൗസ് ഉപരോധത്തിലാണ് നേതാക്കള്‍ ആഞ്ഞടിച്ചത്. വാമനപുരം നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് ആറാം ദിവസം സമരത്തില്‍ അണിനിരന്നത്. രാജ്ഭവന് മുമ്പില്‍നിന്ന് രാവിലെ 9.30ന് ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ സമരം ഉദ്ഘാടനം ചെയ്തു.
സന്ധ്യയെയും അവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെയും അധിക്ഷേപിച്ചാണ് ബേബി ജോണ്‍ സംസാരിച്ചത്. സന്ധ്യ നടത്തിയത് സൗരോര്‍ജത്തിന്റെ താടകാവതരണമായിരുന്നുവെന്നും അവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയ കൊച്ചൗസേപ്പ് ഇത്രയും കൊച്ചാവരുതെന്നും അദ്ദേഹം ചിറ്റിലപ്പിള്ളിയല്ല, ചെറ്റലപ്പിള്ളിലാണെന്നും ബേബി ജോണ്‍ ആക്ഷേപിച്ചു. അഞ്ചുലക്ഷം രൂപ ബിജു രാധാകൃഷ്ണനും സരിതയ്ക്കുമുള്ളതാവുമെന്നും ബേബി ജോണ്‍ പറഞ്ഞു. യുഡിഎഫ് ദുര്‍ബലമായിരിക്കുന്നു. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നൂ. മാധ്യമങ്ങളെയും രുക്ഷമായി വിമര്‍ശിച്ചാണ് ബേബി ജോണ്‍ സംസാരിച്ചത്.
https://www.facebook.com/Malayalivartha